കണ്ണൂർ: പേരാവൂർ കെ.എസ്എഫ്.ഇ ശാഖയിൽ കലക്ഷൻ ഏജന്റ് നടത്തിയ വെട്ടിപ്പിൽ 32 പേർക്ക് പണം നഷ്ടമായി.കുറിക്ക് ചേർന്ന ഓരോരുത്തർക്കും ലക്ഷങ്ങളാണ് നഷ്ടമായത് ഇതു സംബന്ധിച്ചു നേരത്തെ പരാതിയുണ്ടായിരുന്നുവെങ്കിലും അധികൃതർ പൂഴ്‌ത്തി വയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് ഇടപാടുകാരുടെ പരാതി. കെ.എസ്എഫ്.ഇ പേരാവൂർ ശാഖയിലേക്ക് അടച്ച കുറിപ്പണം വരവിൽ വയ്ക്കാതെ ഏജന്റ് വഞ്ചിച്ച പരാതിയിൽ നടപടിയില്ലെന്ന പരാതിയുമായി ഇടപാടുകാരൻ പരസ്യമായി രംഗത്തുവന്നതിനെ തുടർന്നാണ് വിഷയം ചൂടുപിടിച്ചത്.

പേരാവൂരിലെ ഇറച്ചി വ്യാപാരിയായ വിളക്കോട് ചാക്കാട് വാഴയിൽ വീട്ടിൽ വി.മജീദാണ് ആരോപണവുമായി രംഗത്തെത്തിയത്. 2, 35,000 രൂപ തനിക്ക് നഷ്ടപ്പെട്ടുവെന്നാണ് മജീദ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ഈ വിഷയത്തിൽ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, കെ.എസ്എഫ്. ഇമേധാവി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മജീദ് ആരോപിച്ചു. ഇതിനു പുറമേ കണ്ണൂർ കലക്ടർ, പേരാവൂർ സിഐ, ജില്ലാ കെ.എസ്എഫ്.ഇ മേധാവി എന്നിവർക്കും രണ്ടു തവണ വീതം പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് മജീദ് പറഞ്ഞു.ഈ പരാതി തീർപ്പാക്കാതെ തന്റെ ആധാരം പിടിച്ചു വയ്ക്കുകയാണ് കെ.എസ്.എഫ്.ഇ അധികൃതരെന്ന് മജീദ് ആരോപിച്ചു.

സംഭവത്തെ കുറിച്ച് മജീദ് പറയുന്നത് ഇപ്രകാരമാണ്. തന്നെപ്പോലെ ഏകദേശം മുപ്പതോളം പേർക്ക് ഇതിന് സമാനമായി രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ട്. 2010-ൽ കെ.എസ്.എഫ്.ഇപേരാവൂർ ബ്രാഞ്ചിൽ ടി.കെ ബോസെന്നകലക്ഷൻ ഏജന്റ് മുഖേനെ പത്ത് ലക്ഷം രൂപയുടെ കുറിക്ക് ചേരുകയും അതു മുഴുവൻ അടച്ചു തീർക്കുകയും ചെയ്തു. ആ കുറി നല്ല രീതിയിൽ നല്ല രീതിയിൽ തീർന്നതിനെ തുടർന്ന് അതിനു ശേഷം വീണ്ടും ബോസ് തന്നെ കുറിയിൽ ചേർത്തു അതു കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ബോസ് വീണ്ടുമൊരു കു റി യിലേക്ക് ചേരാൻ നിർബന്ധിച്ചു അങ്ങനെ വീണ്ടും രണ്ട് അഞ്ച് ലക്ഷത്തിന്റെ കുറിയിൽ ചേർന്നു.

അതു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ പത്തുലക്ഷം രൂപയുടെ ഒരു കുറിക്ക് കൂടി ചേരുകയും ഈ പൈസ പേരാവൂർ കുയിൽ നിന്ന് കലക്ഷൻ ഏജന്റ് ടി.കെ ബോസ് കെ എസ് എഫ് ഇ പാസ്ബുക്കിൽഡെയിലി കലക്ഷനായി വരവ് വെയ്ക്കുകയും ആ ബുക്കിൽ ഏഴു ലക്ഷത്തോളം രൂപ അടയ്ക്കുകയും ചെയ്തു എന്നാൽ അതിൽ 2' 35'000 രൂപ കെ.എസ്.എഫ്.ഇ യിലെത്തിയിട്ടില്ലെന്ന് പിന്നീടാണ് മനസിലായത്.ഇതേ കുറിച്ചു അന്വേഷിച്ചപ്പോൾ ഇത്രയും തുക കലക്ഷൻ ഏജന്റായ ബോസ് അവിടെ അടച്ചിട്ടില്ലെന്നാണ് മനസിലായത്.2014ലാണ് ഈ സാമ്പത്തിക തിരിമറി നടത്തിയത്. ഈ രീതിയിൽ 32 പേരുടെ പണം നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി.

ഇതേ തുടർന്ന് കെ.എസ്.എഫ്.ഇപേരാവൂർ ശാഖ മാനേജർ നടത്തിയ ഒത്തുതീർപ്പ് യോഗത്തിൽ ഡോർ കലക്ഷൻ ഏജന്റായിരിക്കെ 32 പേരിൽ നിന്നും പിരിച്ച തുക കെ.എസ്.എഫ്.ഇബ്രാഞ്ചിൽ അടയ്ക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും പരാതിക്കാരിൽ നിന്നും പിരിച്ച തുക 2016ൽ മാർച്ച് മാസം 30നുള്ളിൽ അടച്ചു തീർക്കാമെന്ന് കലക്ഷൻ ഏജന്റ് സമ്മതിച്ചിരുന്നു എന്നാൽ ഇയാൾ വാക്ക് പാലിക്കാത്തതിനെ തുടർന്ന് വീണ്ടും കെ.എസ്എഫ്.ഇ മാനേജരെ പരാതിയുമായി സമീപിച്ചപ്പോൾ തങ്ങൾക്ക് കലക്ഷൻ ഏജന്റ് പണം തട്ടിയതിൽ ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നുവെന്ന് വി.മജീദ് പറഞ്ഞു.

ഇതിനെ തുടർന്ന് സാമ്പത്തിക വഞ്ചന നടത്തിയ കലക്ഷൻ ഏജന്റിനെതിരെ പേരാവൂർ സിഐക്ക് പരാതി നൽകുകയും സിഐ ബോസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാൽ പണം നൽകാമെന്ന് ഉറപ്പു നൽകിയ ഇയാൾ വായു പാലിച്ചില്ലെന്നും മജീദ് പറഞ്ഞു. ഇതിനു ശേഷം താൻ കുടുംബാംഗങ്ങളുമായി കെ.എസ്എഫ്.ഇപേരാവൂർ ശാഖയ്ക്കു മുൻപിൽ നിൽപ്പു സമരം നടത്തുകയും ചെയ്തതായി മജീദ് പറഞ്ഞു സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കലക്ഷൻ ഏജന്റ് നടത്തിയ ഇത്രയും ഗൗരവകരമേറിയ സാമ്പത്തിക ക്രമക്കേടുകൾ ഒളിപ്പിച്ചു വയ്ക്കാനും മൂടിവയ്ക്കാനുമാണ് അധികൃതർ ശ്രമിക്കുന്നത്.ഈ തട്ടിപ്പിൽ അന്നത്തെ ബ്രാഞ്ച് മാനേജർ ഉൾപ്പെടെയുള്ളവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായി മജീദ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.