കുവൈറ്റ്: കുവൈറ്റിലെ ഫർവാനിയയിൽ പ്രവർത്തിക്കുന്ന ഒരു റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

ഫർവാനിയ സെൻ്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി തീ അണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സ്ഫോടനത്തിൽ പരിക്കേറ്റവരെ തുടർ ചികിത്സയ്ക്കായി ബന്ധപ്പെട്ട ആശുപത്രികളിലേക്ക് മാറ്റി. സ്ഫോടനത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.