- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
ഈ നമ്പറിൽ വിളിച്ചാൽ നിങ്ങൾക്ക് ജോലിക്കാരെ എത്തിച്ച് നൽകാം; സോഷ്യൽ മീഡിയയിൽ തെളിഞ്ഞ പരസ്യം കണ്ട് ഫോൺ വിളി; പിന്നാലെ വയോധിക ചെന്നു പെട്ടത് ഊരാക്കുടുക്കിൽ
കുവൈറ്റ്: വീട്ടുജോലിക്കാരെ എത്തിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച പരസ്യത്തിൽ വിശ്വസിച്ച് 900 കുവൈത്തി ദിനാർ നഷ്ടപ്പെട്ട സംഭവം. കുവൈത്തിൽ അടുത്തിടെയാണ് ഈ വൻ തട്ടിപ്പ് നടന്നത്. 1971-ൽ ജനിച്ച ഒരു വയോധികയാണ് കബളിപ്പിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് സുലൈബിഖാത് പോലീസ് സ്റ്റേഷനിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് അന്വേഷണം ആരംഭിച്ചു.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പരസ്യം സാമൂഹ്യമാധ്യമങ്ങളിൽ കണ്ടതിനെത്തുടർന്നാണ് വയോധിക പ്രതിയെ ഫോണിൽ ബന്ധപ്പെട്ടത്. തൊഴിലാളിയുടെ രാജ്യം, പ്രത്യേക യോഗ്യതകൾ എന്നിവയെല്ലാം വിശദമായി ചർച്ച ചെയ്ത ശേഷം, ധാരണയിലെത്തിയ തുകയായ 900 കുവൈത്തി ദിനാർ പ്രതിയുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. പണം ലഭിച്ച ഉടൻ തന്നെ പ്രതി ഫോൺ എടുക്കാതിരിക്കുകയും പിന്നീട് നമ്പർ ബ്ലോക്ക് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
പണം തിരിച്ചുകിട്ടുകയോ വാഗ്ദാനം ചെയ്ത തൊഴിലാളി എത്തുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് വയോധികക്ക് മനസ്സിലായത്. തുടർന്ന് വടക്കുപടിഞ്ഞാറൻ സുലൈബിഖാത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.