കുവൈറ്റ്: കുവൈറ്റിലെ സാദ് അൽ-അബ്ദുള്ള പ്രദേശത്ത് കത്തി ഉപയോഗിച്ച് ഒരു കുവൈറ്റ് പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സ്വദേശിയെ പബ്ലിക് പ്രോസിക്യൂഷൻ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടു.

കൊലപാതകം നടന്ന സ്ഥലത്ത് പ്രോസിക്യൂഷൻ നേരിട്ടെത്തി മൃതദേഹം പരിശോധിച്ചു. തുടർന്ന്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ക്രിമിനൽ എവിഡൻസ്, ഫോറൻസിക് മെഡിസിൻ വിഭാഗങ്ങളെ വിളിച്ചുവരുത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും, കേസുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ പൂർത്തിയാക്കുന്നതിനായി അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.