- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
സർക്കാർ ഉത്തരവ് ലംഘിച്ചത് കാരണം അടച്ചുപൂട്ടിയ ആ കമ്പനി; ഒന്ന് ഇരുട്ട് വീണതും വീണ്ടും പ്രവർത്തനം; കുപ്പിവെള്ള നിർമ്മാണ പ്ലാന്റിനെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ പ്രവർത്തിച്ചിരുന്ന അനധികൃത കുപ്പിവെള്ള നിർമ്മാണ പ്ലാന്റിനെതിരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കർശന നടപടി സ്വീകരിച്ചു. അധികൃതർ സീൽ ചെയ്തിരുന്ന ഈ സ്ഥാപനം ഔദ്യോഗിക മുദ്രകൾ പൊട്ടിച്ച് രാത്രികാലങ്ങളിൽ രഹസ്യമായി പ്രവർത്തനം തുടരുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.
നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ 2025 ഡിസംബർ 11-നാണ് ഈ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. തുടർന്ന് സ്ഥാപനത്തിന്റെ കവാടത്തിൽ സർക്കാർ മുദ്രയുള്ള ഔദ്യോഗിക സീലുകളും സ്റ്റിക്കറുകളും പതിപ്പിച്ചിരുന്നു. എന്നാൽ, 2025 ഡിസംബർ 28-ന് അധികൃതർ നടത്തിയ തുടർ പരിശോധനയിൽ, ഈ സീലുകൾ നിയമവിരുദ്ധമായി നീക്കം ചെയ്തതായും പ്ലാന്റ് പ്രവർത്തിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പ്ലാന്റിന്റെ ഉത്തരവാദിത്തപ്പെട്ടവർ കുറ്റം സമ്മതിക്കുകയും പകൽ സമയങ്ങളിൽ അടച്ചിട്ട് രാത്രികാലങ്ങളിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ഉൽപ്പാദനം തുടരുകയായിരുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്തു. സർക്കാർ സീൽ മനഃപൂർവ്വം ലംഘിച്ചതിനും അടച്ചുപൂട്ടൽ ഉത്തരവ് ലംഘിച്ചതിനും ഇവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




