- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
അഭിപ്രായ സ്വാതന്ത്ര്യം മുതലെടുത്ത് ഇങ്ങനെയൊക്കെ ചെയ്യുന്നത് വലിയ തെറ്റ്; ഇനി അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈറ്റ്; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ്

കുവൈറ്റ്: കുവൈത്തിൽ വ്യാജവാർത്തകൾക്കും തെറ്റായ പ്രചാരണങ്ങൾക്കുമെതിരെ നടപടി കടുപ്പിക്കുന്നു. മാധ്യമ നിയമങ്ങൾ ലംഘിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിൽ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികളുമായി കുവൈത്ത് സർക്കാർ. മാധ്യമ നിയമങ്ങൾ ലംഘിച്ച മാധ്യമ സ്ഥാപനങ്ങളെയും വ്യക്തികളെയും ഇതിനോടകം തന്നെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിക്കഴിഞ്ഞു.
ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മാധ്യമ സ്ഥാപനങ്ങളും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം അനുവദനീയമാണെങ്കിലും അത് പ്രൊഫഷണൽ കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയും മാത്രമേ വിനിയോഗിക്കാവൂ എന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
സമൂഹത്തിൽ പരിഭ്രാന്തി പടർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
"ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനും പ്രചരിപ്പിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണം. രാജ്യത്തിന്റെ സമാധാനം നിലനിർത്താൻ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും സഹകരിക്കണം." - വാർത്താവിനിമയ മന്ത്രാലയം
നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.


