- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരികളിലുള്ളത് പിണറായി സ്തുതിയല്ല, മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ്; പാർട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടത്; തന്നെ ഏൽപ്പിച്ച കാര്യം ചെയ്യുക മാത്രമാണുണ്ടായത്; മെഗാ തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരിക്ക് പറയാനുള്ളത്
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിര വിവാദമാക്കേണ്ടതില്ലെന്ന് തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ.വി.ടി. നമ്പൂതിരി. തിരുവാതിര വിവാദമായ പശ്ചാത്തലത്തിലാണ് കെ വി ടി നമ്പൂതിരി വിശദീകരണവുമായി രംഗത്തുവന്നത്. പാർട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സിപിഐ.എം ആവശ്യപ്പെട്ടതെന്നും പിണറായിയെ പുകഴ്‌ത്താൻ നിർദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'വിവാദം ഒട്ടും പ്രതീക്ഷിച്ചില്ല. വിവാദത്തിനുള്ള വകുപ്പൊന്നും വരികളില്ല. പിണറായി വിജയനെ പുകഴ്‌ത്താൻ പാർട്ടി ആവശ്യപ്പെട്ടില്ല. പിണറായി സ്തുതിയല്ല വരികളിലുള്ളത്. ഒറ്റ നോട്ടത്തിൽ അങ്ങനെ തോന്നുമെങ്കിലും മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്,' അദ്ദേഹം പറഞ്ഞു. തന്നെ ഏൽപ്പിച്ച കാര്യം ചെയ്യുക മാത്രമാണ് ചെയ്തെന്നും പിന്നീടുള്ള കാര്യങ്ങൾക്ക് ചെവികൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരുവാതിരകളി നടത്തിയതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ജില്ലാ നേതൃത്വവും പറഞ്ഞിരുന്നു. ഓമിക്രോൺ കുതിച്ചുയരുന്ന സാഹചര്യത്തിൽ മെഗാ തിരുവാതിരകളി നടത്തിയതിൽ പ്രതിഷേധം ശക്തമാകുകയാണ്. ആൾക്കൂട്ടം ഉണ്ടാവരുതെന്നും ഒമിക്രോണിനെ തടയാൻ എല്ലാവരും മുൻകരുതലുകൾ എടുക്കണമെന്നും പറയുന്ന സർക്കാർ തന്നെ ഇത്തരത്തിൽ പ്രവർത്തിച്ചതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.
അതേസമയം, തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പാറശാല പൊലീസാണ് കേസെടുത്തത്. നെയ്യാറ്റിൻകര ഡി.വൈ.എസ്‌പിയുടെ നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെയായിരുന്നു പരാതി.
മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെയായിരുന്നു പരാതി. മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സിപിഐ.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനവും വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പൊതുയോഗങ്ങൾ ഒഴിവാക്കണമെന്നും അവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നടത്തുമ്പോൾ ശാരീരിക അകലം പാലിക്കണമെന്നുള്ള സർക്കാർ നിർദേശവും പാലിക്കപ്പെട്ടില്ല.
ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനത്തിൽ ബീച്ച് കേന്ദ്രീകരിച്ച് റാലിയുണ്ടായിരിക്കില്ലെന്ന് സിപിഐ.എം നേതൃത്വം നേരത്തെ അറിയിച്ചതാണ്. ഓൺലൈൻ വഴി എല്ലാവർക്കും അവരവരുടെ വീടുകളിലിരുന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ സൗകര്യമൊരുക്കിയിരുന്നു. ആരും നേരിട്ട് ബീച്ചിലേക്ക് എത്തേണ്ടെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, മൂവായിരത്തോളം കേസരകൾ പ്രസംഗവേദിയിലിട്ടിരുന്നു. പ്രത്യേകം ഒരുക്കിയ ബസുകളിലും മറ്റുമാണ് പ്രവർത്തകർ ബീച്ചിലേക്കെത്തിയത്. സദസിന്റെ മുൻനിരയിലും വേദിയിലും കസേരകൾ അകലം പാലിച്ച് നിരത്തിയപ്പോൾ പ്രവർത്തകർക്കായുള്ള ഇരിപ്പിടങ്ങളിൽ ഒരുതരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ