- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏര്യാ നേതാവ് 'മരുമകന്റെ' പേരില്‍ വാങ്ങിയത് 22 ലക്ഷം; ഡോക്ടറുമായി കരാര്‍ 60 ലക്ഷം; പി എസ് സി അംഗമാക്കാന്‍ കോഴ; സിപിഎമ്മില്‍ അഴിമതി വിവാദം
തിരുവനന്തപുരം: സിപിഎമ്മിനെ വെട്ടിലാക്കാന്‍ പി എസ് സി വിവാദം. കോഴിക്കോട് നിന്നാണ് ആരോപണം ഉയരുന്നത്. പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതി സിപിഎമ്മിനുള്ളിലാണ് ചര്‍ച്ചയാകുന്നത്.
കോഴിക്കോട്ടെ യുവജന നേതാവിനെതിരേയാണ് പരാതി. 60 ലക്ഷംരൂപ നല്‍കാന്‍ ധാരണയുണ്ടാക്കി. ഇതില്‍ 22 ലക്ഷം രൂപ കൈപ്പറ്റി. ഇതേക്കുറിച്ച് സംസ്ഥാനനേതൃത്വം രഹസ്യമായ അന്വേഷണം നടത്തിയപ്പോഴാണ് കളളക്കളി പുറത്തു വന്നത്. തായി പാര്‍ട്ടിക്കുള്ളില്‍ പരാതി. എരിയാസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവിനെതിരെയാണ് ആരോപണം. തിങ്കളാഴ്ച കോഴിക്കോട്ട് ജില്ലാകമ്മിറ്റി അടിയന്തരമായി വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. നിര്‍ണായകനടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
ആരോഗ്യമേഖലയിലെ ഒരാള്‍ക്ക് പി.എസ്.സി. അംഗത്വം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മന്ത്രി മുഹമ്മദ് റിയാസിന്റെ പേരുപയോഗിച്ചായിരുന്നു തട്ടിപ്പ്. റിയാസിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനല്‍കുമെന്ന് വിശ്വസിപ്പിച്ചു. ഇക്കാര്യത്തില്‍ അന്വേഷണംവേണമെന്ന് റിയാസും പാര്‍ട്ടിയെ അറിയിച്ചു. ഇതോടെയാണ് ജില്ലാ നേതൃയോഗം ചേരാനും തിരുമാനിച്ചത്.
പണം നല്‍കിയിട്ടും അയാള്‍ പി എസ് സി അംഗമായില്ല. ഇതോടെ ആയുഷ് വകുപ്പില്‍ ഉയര്‍ന്നസ്ഥാനം വാഗ്ദാനംചെയ്ത് പണം നല്‍കിയയാളെ വിശ്വസിപ്പിച്ചുനിര്‍ത്തി. ഇതും നടന്നില്ല. ഇതോടെ തട്ടിപ്പിന് ഇരയായ ആള്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. നിയമനം വാഗ്ദാനംചെയ്യുന്നതും ഡീല്‍ ഉറപ്പിക്കുന്നതുമായ വിവരങ്ങളുള്ള ശബ്ദസന്ദേശമടക്കം പാര്‍ട്ടിക്ക് ലഭിച്ചെന്നാണ് സൂചന. പക്ഷേ അതീവ രഹസ്യമായി പരാതി കൈകാര്യം ചെയ്യും. പോലീസിന് പരാതി നല്‍കില്ല.
പി.എസ്.സി. അംഗത്വം പോലുള്ളകാര്യം ഒരു ഏരിയാസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവിന് കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. അതിനാല്‍, ഒന്നുകില്‍ ഈ ഇടപാടിനുപിന്നില്‍ മറ്റു നേതാക്കളുടെ ആരുടെയെങ്കിലും സഹായം ഉണ്ടാകണം. അല്ലെങ്കില്‍, പണംതട്ടാന്‍വേണ്ടി മാത്രം കളവായ വാഗ്ദാനം നല്‍കിയതാകണം. പണം നല്‍കിയ വ്യക്തി സി.പി.എമ്മുമായി ചേര്‍ന്നു നില്‍ക്കുന്ന വ്യക്തി കൂടിയാണ്. ഇത്തരമൊരു ആളില്‍ നിന്നും പണം വാങ്ങിയെന്നതും സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഇടതു മുന്നണിയിലെ ഘടക കക്ഷികളുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണം നേരത്തേയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിനെ വെട്ടിലാക്കുന്ന തരത്തിലെ കോഴ ആരോപണം ആദ്യമായാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ മരുമകനായ റിയാസ് ആണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് തെറ്റിധരിപ്പിച്ചാണ് പണം ഈ നേതാവ് തട്ടിയെടുത്തത് എന്നാണ് ആരോപണം.
മറുനാടന്‍ മലയാളി ഡെസ്‌ക്