- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ കാര്‍ തല കീഴായി മറിഞ്ഞു; നടന് അര്ജുന് അശോകും മാത്യു തോമസും അടക്കം അഞ്ചു പേര്‍ക്ക് പരിക്ക്
കൊച്ചി: കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ സിനിമാ താരങ്ങള്‍ അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നടന്മാരായ അര്ജുന് അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ മൂവര്‍ക്കും നേരിയ പരിക്കേറ്റു. കാര്‍ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുക ആയിരുന്നു.
ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ താരങ്ങളുടെ കാര്‍ വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും കാര്‍ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.
അര്ജുന് അശോകന്, മാത്യു തോമസ്, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസമാണ് എറണാകുളത്ത് ആരംഭിച്ചത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാം മോഹന്‍, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.