കണ്ണൂര്‍: കണ്ണൂരില്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവ് കൊച്ചിയില്‍ അറസ്റ്റില്‍. രണ്ടു തവണ കാപ്പ കേസിലും കൊലപാതക കേസിലും വധശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലും പ്രതിയാണ് ഇയാള്‍.

ഏറണാകുളം വേങ്ങൂര്‍ നെടുങ്ങമ്പ്ര അമല്‍ (26) നെയാണ് ടൗണ്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് പിടികൂടിയത്. കണ്ണൂര്‍ ടൗണില്‍ വധശ്രമ കേസില്‍ പ്രതിയായ ഇയാള്‍.