നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയോടെ
- Share
- Tweet
- Telegram
- LinkedIniiiii
മലപ്പുറം: നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് പരേതനായ സിദ്ദിക്കിന്റെയും ഫാത്തിമയുടേയും മകന് ശിഹാബുദ്ധീന്റെ (38) മൃതദേഹമാണ് ഇന്നലെ രാത്രിയോടെ പുഴയില്‍ നിന്നും കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹാബുദ്ധീന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ശിഹാബ് ഒഴുക്കില്‍പ്പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി 40 വയസുള്ള സുബൈറും ഒഴുക്കില്‍ പെട്ടിരുന്നു. നാട്ടുകാര്‍ സുെൈബെറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിയിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ സുമയ്യ. ഒരു വയസാകാറായ മകള്‍ ഹൈറ.