കോട്ടയം: കാനഡയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. നട്ടാശേരി വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ ജുഗല്‍ കിഷോര്‍ മേഹ്ത്ത (അപ്പു 25) ആണു മരിച്ചത്. കാനഡയിലെ പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡിലെ ആല്‍ബനിയിലെ എക്‌സ്പ്രസ് വേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ് ജുഗല്‍ ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 2.30ന് ആയിരുന്നു അന്ത്യം. വടക്ക് തെക്കുംകൂര്‍ തെക്കേ കോയിക്കല്‍ രാജീവ് കിഷോര്‍ മേഹ്ത്തയുടെയും ചിത്ര രാജീവിന്റെയും (കെഎസ്ഇബി മുന്‍ സീനിയര്‍ സൂപ്രണ്ട്, പള്ളം) മകനാണ്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന 3 പേരില്‍ എറണാകുളം സ്വദേശി മരിച്ചു. മറ്റു 2 പേര്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.