- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ക്കാര്‍ ജോലിയും വീടും വാഗ്ദാനം ചെയ്ത് 53.28 ലക്ഷം രൂപയുടെ തട്ടിപ്പ്; പ്രാദേശിക രാഷ്ട്രീയ പ്രവര്ത്തകന് അറസ്റ്റില്‍
ഗൂഡല്ലൂര്‍: സര്‍ക്കാര്‍ ജോലിയും വീടും വാഗ്ദാനം ചെയ്ത് 53.28 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. സര്‍ക്കാര്‍ ജോലി നല്‍കാമെന്നുപറഞ്ഞ് ഒട്ടേറെപ്പേരില്‍നിന്ന് ഇയാള്‍ പണം വാങ്ങി കബളിപ്പിച്ചതായി പോലിസ് പറഞഞു. ഊട്ടി കന്തലിലെ പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകനായ രാജനെയാണ് (50) ജില്ലാ ക്രൈംപ്രിവന്‍ഷന്‍ പോലീസ് അറസ്റ്റുചെയ്തത്. കൂനൂര്‍ സ്വദേശി നവീന്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ഒമ്പതുപേരില്നിന്നായി 38 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
വീട് പുതുക്കിനല്കാമെന്നുപറഞ്ഞ് ഊട്ടി കന്തല്‍ പ്രദേശത്തെ 33 പേരില്‍നിന്നായി 15.25 ലക്ഷം രൂപയും തട്ടിയെടുത്തു. 53.28 ലക്ഷം രൂപയുടെ തട്ടിപ്പുനടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. ഊട്ടി ജില്ലാകോടതിയില്‍ ഹാജരാക്കിയ രാജനെ റിമാന്‍ഡ് ചെയ്തു.
Next Story