- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടപ്പാതയില്നിന്നു കാല്‍തെറ്റി റോഡിലേക്കു വീണു; വയോധികന്റ ശരീരത്തിലൂടെ കയറി ഇറങ്ങിയത് നിരവധി വാഹനങ്ങള്‍: ഇരിട്ടിയില്‍ 65കാരന് ദാരുണാന്ത്യം
ഇരിട്ടി: നടപ്പാതയില്നിന്നു കാല്‍തെന്നി റോഡിലേക്കു വീണ വയോധികന്റെ ശരീരത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി. ഇദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല. ഇടുക്കി അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് വാളറയിലെ കട്ടാഞ്ചേരിയില് കെ.എ.ഗോപാലന്(65) ആണ് മരിച്ചത്.
ഇരിട്ടി കീഴൂര്‍ക്കുന്നില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. നടപ്പാതയിലൂടെ നടന്നുവരവെ ഇദ്ദേഹം റോഡിലേക്ക് വീഴുന്നതു ദൃശ്യങ്ങളില്‍ കാണാം. ഈസമയം എത്തിയ വാഹനം ഗോപാലനം ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി. പിന്നാലെ എത്തിയ പല വാഹനങ്ങള്‍ ദേഹത്തു കയറിയിറങ്ങി. ഈ വാഹനങ്ങളെല്ലാം നിര്‍ത്താതെപോയി. ഇരുചക്ര വാഹനം ഉള്‍പ്പെടെ പോയെങ്കിലും ഇദ്ദേഹത്തെ തിരിഞ്ഞ് നോക്കിയില്ല. പിന്നീടു വന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരാണു നിര്‍ത്തി ആശുപത്രിയില്‍ എത്തിച്ചത്.
Next Story