- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും തിരുവന്തോരംകാരനാകാന് മമ്മൂട്ടി! പുതിയ ചിത്രം ഫാലിമി സംവിധായകനൊപ്പം; തിരുവനന്തപുരം സ്ലാംഗിലുള്ള ഒരു ഗ്യാംഗ്സ്റ്റര്‍ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍
വീണ്ടും തിരുവന്തോരംകാരനാകാന് മമ്മൂട്ടി!
കൊച്ചി: മമ്മൂട്ടിക്കൊപ്പം പുതിയ ചിത്രവുമായ ഫാലിമി സിനിമ സംവിധായകന്‍ നിതീഷ് സഹദേവ്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിതീഷാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അടുത്ത ചിത്രം മമ്മൂക്കക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ചിത്ര പോസ്റ്റു ചെയ്തിരിക്കുന്നത്.
സിനിമയെക്കുറിച്ചുള്ള അധികം വിവരം പുറത്തു വന്നിട്ടില്ല. തിരുവനന്തപുരം സ്ലാംഗിലുള്ള ഒരു ഗ്യാംഗ്സ്റ്റര്‍ ചിത്രമായിരിക്കും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവരെ കേന്ദ്രകഥാപാത്രമാക്ക 2023 ല്‍ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമി മികച്ച അഭിപ്രായം നേടിയിരുന്നു.
അതേസമയം ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കിയ ഈ ചിത്രത്തില്‍, ഒരു ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഗോകുല്‍ സുരേഷ്,സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി ത്രില്ലര്‍ ആയൊരുക്കിയ ചിത്രം രചിച്ചത്, ഡോ. സൂരജ് രാജന്‍, ഡോ. നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്.