- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചടക്ക നടപടി തീര്‍ക്കേണ്ടത് ആരെന്ന് തര്‍ക്കം; പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ പലിശ നല്‍കേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ആലപ്പുഴ: അച്ചടക്ക നടപടി തീര്‍പ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ ആരാണെന്ന തര്‍ക്കത്തിന്റെ പേരില്‍ മുന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരന് കിട്ടേണ്ട പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ആനുകൂല്യം ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ ചീഫ് എഞ്ചിനീയറില്‍ നിന്നും പലിശ ഈടാക്കാന്‍ ഉത്തരവിടുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി , ചീഫ് എഞ്ചിനീയര്‍ക്കാണ് ( എച്ച്. ആര്‍. എം) നിര്‍ദ്ദേശം നല്‍കിയത്. 2022 മേയ് 31 ന് വിരമിച്ച സബ് എഞ്ചിനീയറുടെ ഭാര്യ കെ എസ്. സുശീല സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ […]
ആലപ്പുഴ: അച്ചടക്ക നടപടി തീര്‍പ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ ആരാണെന്ന തര്‍ക്കത്തിന്റെ പേരില്‍ മുന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരന് കിട്ടേണ്ട പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ആനുകൂല്യം ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ ചീഫ് എഞ്ചിനീയറില്‍ നിന്നും പലിശ ഈടാക്കാന്‍ ഉത്തരവിടുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി , ചീഫ് എഞ്ചിനീയര്‍ക്കാണ് ( എച്ച്. ആര്‍. എം) നിര്‍ദ്ദേശം നല്‍കിയത്. 2022 മേയ് 31 ന് വിരമിച്ച സബ് എഞ്ചിനീയറുടെ ഭാര്യ കെ എസ്. സുശീല സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവാണ് അച്ചടക്ക നടപടിക്ക് വിധേയനായത്.
കെ.എസ്.ഇ.ബി.ചീഫ് എഞ്ചിനീയറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. കൃഷ്ണപുരം ഇലക്ട്രിക്കല്‍ സെക്ഷനില്‍ 2014 മുതല്‍ 17 വരെ എഞ്ചിനീയറായിരുന്ന പരാതിക്കാരിയുടെ ഭര്‍ത്താവിനെതിരെ ക്വത്യവിലോപത്തിന് കേസുണ്ടായിരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെട്ട അച്ചടക്ക നടപടി കേസില്‍ കുറ്റവിമുക്തനാക്കേണ്ടത് ആരാണ് എന്നാണ് തര്‍ക്കം.
അച്ചടക്ക നടപടി തീര്‍പ്പാക്കേണ്ട ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്ന ഫയല്‍ ചീഫ് എഞ്ചിനീയറുടെ പരിഗണനയിലാണ്. എന്നാല്‍ അച്ചടക്ക നടപടി ഇപ്പോഴും തീര്‍ന്നിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചു. ഇത് പ്രമഥദ്യഷ്ട്യാ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു