- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് അന്വേഷണത്തെയും മാധബി നേരിടുമോ? സിംഗപൂര്‍ കമ്പനി ഇടപാട് വിവരങ്ങള്‍ പുറത്ത് വിടുമോ? വീണ്ടും സെബിക്കെതിരെ ഹിന്‍ഡെന്‍ബെര്‍ഗ്
ന്യൂഡല്‍ഹി: സെബി മേധാവി മാധബി പുരി ബുച്ചിനൈതിരെ വീണ്ടും ഹിന്‍ഡെന്‍ബെര്‍ഗ്. സ്വഭാവ ഹത്യ നടത്താനുള്ള ശ്രമമാണ് ഹിന്‍ഡെന്‍ബെര്‍ഗ് നടത്തുന്നതെന്നതാണ് ബുച്ചിന്‍ പറയുന്നത്. ഇതിനെതിരെയാണ് എക്സ് പോസ്റ്റില്‍ ഹിന്‍ഡെന്‍ബെര്‍ഗ് വീണ്ടും ആരോപണവുമായെത്തുന്നത്. നിര്‍ണായകമായ നിരവധി പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ബുച്ചിന്റെ പ്രതികരണമെന്നായിരുന്നു പോസ്റ്റ്. മറ്റ് പ്രധാന കാര്യങ്ങള്‍കൂടി ഉള്‍പ്പെടുന്നുവെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ സെബി മേധാവി മാധബിക്കും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണമായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. വ്യക്തി ഹത്യക്കുള്ള […]
ന്യൂഡല്‍ഹി: സെബി മേധാവി മാധബി പുരി ബുച്ചിനൈതിരെ വീണ്ടും ഹിന്‍ഡെന്‍ബെര്‍ഗ്. സ്വഭാവ ഹത്യ നടത്താനുള്ള ശ്രമമാണ് ഹിന്‍ഡെന്‍ബെര്‍ഗ് നടത്തുന്നതെന്നതാണ് ബുച്ചിന്‍ പറയുന്നത്. ഇതിനെതിരെയാണ് എക്സ് പോസ്റ്റില്‍ ഹിന്‍ഡെന്‍ബെര്‍ഗ് വീണ്ടും ആരോപണവുമായെത്തുന്നത്. നിര്‍ണായകമായ നിരവധി പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ബുച്ചിന്റെ പ്രതികരണമെന്നായിരുന്നു പോസ്റ്റ്. മറ്റ് പ്രധാന കാര്യങ്ങള്‍കൂടി ഉള്‍പ്പെടുന്നുവെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ സെബി മേധാവി മാധബിക്കും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണമായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. വ്യക്തി ഹത്യക്കുള്ള ശ്രമമാണെന്നായിരുന്നു മാധവി ഇതിനെതിരെ പ്രസ്താവനയിലൂടെ പ്രതികരിച്ചത്. പല തവണ സെബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുള്ളതാണെന്നും അതിന് മറുപടി നല്‍കാതെ സെബിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നുമായിരുന്നു മാധബി പ്രതികരിച്ചത്. ഓരോ ആരോപണങ്ങള്‍ക്കും മറുപടി പറഞ്ഞാണ് മാധബിയും ധവാല്‍ ബുച്ചും സംയുക്ത പ്രസ്താവനയിറക്കിയത്.
ഇതിനിടെയാണ് മാധബി ബുച്ചിനെതിരെ വീണ്ടും ഹിന്‍ഡന്‍ ബര്‍ഗ് വരുന്നത്. ഏത് അന്വേഷണത്തെയും നേരിടാന്‍ മാധബി തയ്യാറാകുമോയെന്നും സിംഗപൂര്‍ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടുമോയെന്നും ചോദ്യം. റിപ്പോര്‍ട്ടില്‍ ഉന്നയിച്ച വാദങ്ങളെ പലതും മാധബിയുടെ വിശദീകരണം സാധൂകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു. അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്. സെബി ചെയര്‍ പേഴ്‌സണിനെ കുരുക്കുകയും അതു വഴി അദാനിയെ തന്നെ വീണ്ടും വെളിച്ചത്ത് കൊണ്ടുവരികയുമാണ് ഹിന്‍ഡന്‍ ബര്‍ഗിന്റെ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട്.
ആരോപണങ്ങള്‍ തള്ളിയ സെബി, അദാനിക്കെതിരായ എല്ലാ ആക്ഷേപങ്ങളിലും അന്വേഷണം നടത്തിയിട്ടുണ്ടെന്നും വൈകാതെ പൂര്‍ത്തിയാകുമെന്നും വിശദീകരിച്ചു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊറീഷ്യസിലും ബെര്‍മുഡയിലുമുള്ള രണ്ടു ഫണ്ടുകളില്‍ ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ 'സെബി' മേധാവി മാധബി ബുച്ചും ഭര്‍ത്താവ് ധാവല്‍ ബുച്ചും നടത്തിയ നിക്ഷേപമാണു പുതിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാനവിഷയം.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയന്ത്രണപരിധിയില്‍ ഇന്ത്യയില്‍ തന്നെ ഒട്ടേറെ നിക്ഷേപ അവസരങ്ങളുള്ളപ്പോള്‍, നാമമാത്രമായ ആസ്തികളുള്ള ഇത്തരം വിദേശഫണ്ടുകളിലാണ് സെബി മേധാവിയും ഭര്‍ത്താവും നിക്ഷേപം നടത്തിയതെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. ഓഹരിമൂല്യവും വിപണിമൂല്യവും പെരുപ്പിച്ചുകാട്ടാന്‍ അടുപ്പമുള്ള വിദേശ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികള്‍ തന്നെ വന്‍തോതില്‍ വാങ്ങിക്കൂട്ടിയെന്ന ആരോപണത്തിനു പിന്നാലെയാണിത്.