- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിസമയം കഴിഞ്ഞ് തൊഴിലാളികളെ തുടര്‍ച്ചയായി ജോലിക്ക് വിളിച്ചാല്‍ തൊഴിലുടമകള്‍ ഇനി നഷ്ടപരിഹാരം നല്‍കേണ്ടി വരും; ബ്രിട്ടണില്‍ പുതിയ നിയമം
ലണ്ടന്‍: ബ്രിട്ടണില്‍ തൊഴിലാളി സൗഹാര്‍ദ്ദം കൂടുതലായി പ്രതിഫലിക്കുന്ന പുതിയ തൊഴിലവകാശ കരട് പ്രമേയത്തിന്റെ ഭാഗമായി, പുതിയൊരു നിര്‍ദ്ദേശം കൂടി. ജോലി സമയം കഴിഞ്ഞും തൊഴിലാളികളെ തുടര്‍ച്ചയായി ജോലിക്ക് വിളിച്ചാല്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലുകളില്‍ തൊഴിലുടമകള്‍ ആയിരക്കണക്കിന് പൗണ്ട് അധിക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഒരു ദിവസത്തെ ജോലി സമയം കഴിഞ്ഞാല്‍ പിന്നീട് ആ ദിവസം തൊഴിലുടമയില്‍ നിന്നും വരുന്ന ഔദ്യോഗിക ഈമെയില്‍ സന്ദേശങ്ങള്‍ക്ക് പ്രതികരണം നല്‍കേണ്ട ബാദ്ധ്യത തൊഴിലാളിക്ക് ഇല്ലാതെയാക്കുന്നതാണ് പുതിയ നയം. ഇത് എങ്ങനെ നടപ്പിലാക്കാന്‍ ആകും […]
ലണ്ടന്‍: ബ്രിട്ടണില്‍ തൊഴിലാളി സൗഹാര്‍ദ്ദം കൂടുതലായി പ്രതിഫലിക്കുന്ന പുതിയ തൊഴിലവകാശ കരട് പ്രമേയത്തിന്റെ ഭാഗമായി, പുതിയൊരു നിര്‍ദ്ദേശം കൂടി. ജോലി സമയം കഴിഞ്ഞും തൊഴിലാളികളെ തുടര്‍ച്ചയായി ജോലിക്ക് വിളിച്ചാല്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലുകളില്‍ തൊഴിലുടമകള്‍ ആയിരക്കണക്കിന് പൗണ്ട് അധിക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഒരു ദിവസത്തെ ജോലി സമയം കഴിഞ്ഞാല്‍ പിന്നീട് ആ ദിവസം തൊഴിലുടമയില്‍ നിന്നും വരുന്ന ഔദ്യോഗിക ഈമെയില്‍ സന്ദേശങ്ങള്‍ക്ക് പ്രതികരണം നല്‍കേണ്ട ബാദ്ധ്യത തൊഴിലാളിക്ക് ഇല്ലാതെയാക്കുന്നതാണ് പുതിയ നയം.
ഇത് എങ്ങനെ നടപ്പിലാക്കാന്‍ ആകും എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനായി ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ഉഭയ സമ്മതപ്രകാരം നിശ്ചയിച്ച ജോലി സമയം കഴിഞ്ഞ് ഒരു തൊഴിലുടമ തൊഴിലാളികളെ തുടര്‍ച്ചയായി ബന്ധപ്പെട്ടാല്‍ കനത്ത നഷ്ടപരി9ഹാരം നല്‍കണം എന്ന നിയമം കൊണ്ടു വരിക എന്നതാണ്. ലേബര്‍ പാര്‍ട്ടി തയ്യാറാക്കിയ, തൊഴിലാളികള്‍ക്കായുള്ള പുതിയ ഡീലിന്റെ ഭാഗമായി ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നാണിത്.
സ്വിച്ച് ഓഫ് നയം എന്നറിയപ്പെടുന്ന ഈ നിര്‍ദ്ദേശം രാജാവിന്റെ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഇതുമായി മുന്‍പോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സീറോ അവര്‍ കരാറുകള്‍ നിരോധിക്കുകയും, വീടുകള്‍ 24/7 ഓഫീസുകള്‍ ആക്കുന്നത് തടയുകയും ചെയ്യുന്നതിനുള്ള നടപടികള്‍ക്കൊപ്പം ഈ നിര്‍ദ്ദേശവും നിലവില്‍ വന്നേക്കും.
നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, തൊഴില്‍ സമയത്തിനു ശേഷം തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെടുന്നത് ഒരു ട്രിബ്യൂണലിന് സ്വയമേവ കേസെടുക്കുന്നതിനുള്ള അധികാരം നല്‍കുന്നില്ല എന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, പുതിയ നിര്‍ദ്ദേശം നിയമമായാല്‍, കേസെടുക്കുന്നതിനു മാത്രമല്ല, അധിക നഷ്ടപരിഹാരം വിധിക്കുവാനും കഴിയും.
എന്നാല്‍, ഓരോ മേഖലയ്ക്കും പ്രത്യേകം പ്രത്യേകമായിട്ടായിരിക്കും ഇത് നടപ്പില്‍ വരുത്തുക. അതുകൊണ്ടു തന്നെ ഓരോ മേഖലയിലെയും തൊഴിലുടെമകളും തൊഴിലാളികളും തമ്മില്‍ ചര്‍ച്ച ചെയ്തായിരിക്കും ഇത് തീരുമാനിക്കുക.