- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു
സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

X
മയ്യില്‍: ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രികനായ ബിരുദവിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സ് ഡിഗ്രി വിദ്യാര്‍ത്ഥി ചേലേരി നൂഞ്ഞേരിയിലെ സഫവില്ലയിന്‍ മുഹമ്മദ് സൂഫിയാന്‍ (19) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞി മൗലവിയുടെയും ജുവൈരിയയുടെയും മകനാണ്. സഹോദരന്‍: മുഹമ്മദ് സിനാന്‍(ഗള്‍ഫ് ).
ഇന്ന് രാവിലെ 8. 45 മണിയോടെ കണ്ണാടിപ്പറമ്പ് ഗവ. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. സ്‌കൂട്ടിയുമായി കൂട്ടിയിടിച്ച് ബൈക്ക് നിയന്ത്രണം വിട്ടതോടെ റോഡരികിലെ ഇരുമ്പ് കൈവരിയില്‍ തലയിടിച്ച് അപകടത്തില്‍പ്പെട്ടാണ് വിദ്യാര്‍ത്ഥി മരിച്ചത്. മയ്യില്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story


