ടെലിവിഷന്‍ അവതാരികയും റേഡിയോ ജോക്കിയും ഒക്കെയായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടി പിന്നീട് സിനിമകളിലും ഇടം നേടിയ താരമാണ് നൈല ഉഷ. ഇപ്പോഴിതാ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്. കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് ആരാധകള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഓണഘോഷത്തിന്റെ ഇടവേളയിലാണ് താരം സുഹൃത്തുക്കള്‍ക്കൊപ്പം ചുവടു വച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 'ഓണം ഓണ്‍ഗോയിങ്' എന്ന അടിക്കുറിപ്പോടെയാണ് നൈല ഉഷ വിഡിയോ പങ്കുവച്ചത്.

തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ 'ഗോലുമാല്' എന്ന പാട്ടിനൊപ്പമാണ് നൈല ഉഷയും സുഹൃത്തുക്കളും ചുവടുവച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്‌സ് ഈണമൊരുക്കിയ ഗാനമാണിത്. മനോ, സുജാത മോഹന്‍, എം.ജി.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച ഈ ഗാനം ഇന്നും ആരാധകര്‍ക്ക് പ്രീയമേറിയതാണ്.

താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിമഷ നേരം കൊണ്ടാണ് ശ്രദ്ധനേടിയത്. വീഡിയോയിക്ക് നിരവധി പേരാണ് പ്രതികരവുമായി എത്തിയത്.