കൊച്ചി: കളമശ്ശേരിയില്‍ സ്വകാര്യ ബസും സി.എന്‍.ജി. ടാങ്കറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കളമശ്ശേരി പ്രീമിയര്‍ ജങ്ഷനില്‍വെച്ചാണ് അപകടം ഉണ്ടായത്. തിരക്കേറിയ സ്ഥലമാണ് പ്രീമിയര്‍ ജങ്ഷന്‍. അപകടത്തിന് പിന്നാലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.