- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു കെട്ടിയ സരിത; പേരൂര്‍ക്കടയില്‍ രണ്ടാം ഭര്‍ത്താവ്; നിക്ഷേപ വലുപ്പം നോക്കി നിക്ഷേപകനെ വകവരുത്തിയ ബാങ്കര്‍; പാപ്പച്ചന്‍ കൊല അത്യപൂര്‍വ്വ കേസ്
കൊല്ലം: വിരമിച്ച ബി.എസ്.എന്‍.എല്‍. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.പാപ്പച്ചന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ സരിതയുടെ എല്ലാവരുമായി കൃത്യമായ അകലം പാലിച്ച വ്യക്തിയാണ്. കൊല്ലം നഗരത്തില്‍ വിവിധയിടങ്ങളില്‍ മാതാപിതാക്കള്‍ക്കും മകനുമൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന സരിത, ആരുമായും അടുത്തിടപഴകിയിരുന്നില്ല. നീണ്ടകര സ്വദേശിയായ ഒരു അഭിഭാഷകനുകീഴില്‍ കൊല്ലത്ത് പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് മുത്തൂറ്റ് മിനിയില്‍ സരിതയ്ക്ക് ജോലി ലഭിച്ചത്. അന്ന് ലക്ഷ്മിനടയിലാണ് വാടകയ്ക്കു താമസിച്ചിരുന്നത്. ഒന്നരവര്‍ഷംമുമ്പാണ് ഇവിടെനിന്ന് മാറിയത്. ലക്ഷ്മിനടയിലെ മേല്‍വിലാസമാണ് സരിതയുടെ ആധാര്‍ കാര്‍ഡില്‍ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ബന്ധുക്കളുമായൊന്നും കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. കൊല്ലത്ത് […]
കൊല്ലം: വിരമിച്ച ബി.എസ്.എന്‍.എല്‍. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.പാപ്പച്ചന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ സരിതയുടെ എല്ലാവരുമായി കൃത്യമായ അകലം പാലിച്ച വ്യക്തിയാണ്. കൊല്ലം നഗരത്തില്‍ വിവിധയിടങ്ങളില്‍ മാതാപിതാക്കള്‍ക്കും മകനുമൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന സരിത, ആരുമായും അടുത്തിടപഴകിയിരുന്നില്ല.
നീണ്ടകര സ്വദേശിയായ ഒരു അഭിഭാഷകനുകീഴില്‍ കൊല്ലത്ത് പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് മുത്തൂറ്റ് മിനിയില്‍ സരിതയ്ക്ക് ജോലി ലഭിച്ചത്. അന്ന് ലക്ഷ്മിനടയിലാണ് വാടകയ്ക്കു താമസിച്ചിരുന്നത്. ഒന്നരവര്‍ഷംമുമ്പാണ് ഇവിടെനിന്ന് മാറിയത്. ലക്ഷ്മിനടയിലെ മേല്‍വിലാസമാണ് സരിതയുടെ ആധാര്‍ കാര്‍ഡില്‍ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ബന്ധുക്കളുമായൊന്നും കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. കൊല്ലത്ത് ജനിച്ചുവളര്‍ന്നതാണ് സരിതയെന്നും ഇവര്‍ രണ്ടു വിവാഹം ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പേരൂര്‍ക്കടയിലാണ് രണ്ടാം വിവാഹത്തെത്തുടര്‍ന്ന് ഇടയ്ക്ക് താമസിച്ചിരുന്നത്. ബാങ്കിന്റെ കാവനാട് ശാഖയിലും സരിത ജോലിചെയ്തിരുന്നു.
പാപ്പച്ചന്‍ പണം സമ്പാദിക്കുന്നതില്‍ മിടുക്കനായിരുന്നു. സൈക്കിളില്‍ സഞ്ചരിക്കുമ്പോഴും കോടികളുടെ ആസ്തിയുണ്ടായിരുന്നു. ആര്‍ക്കും പണം നല്‍കില്ല. ചെലവ് ചുരുക്കിയായിരുന്നു ജീവിതം. 1964-ല്‍ ഇരുപത്തിരണ്ടാം വയസ്സില്‍ സെന്‍ട്രല്‍ ടെലഗ്രാഫ് ഓഫീസില്‍ (കമ്പിത്തപാല്‍ ഓഫീസ്) ടെലഗ്രാഫിസ്റ്റായി തുടക്കം. വകുപ്പുപരീക്ഷ പാസായി ജൂനിയര്‍ ടെലികോം ഓഫീസറായി. 2002-ല്‍ ബി.എസ്.എന്‍.എല്‍. വെള്ളയിട്ടമ്പലം ഓഫീസില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായാണ് വിരമിച്ചത്.
നഗരഹൃദയത്തില്‍ പത്തുസെന്റ് സ്ഥലം വാങ്ങി ഇരുനിലവീടും വെച്ചു. രാത്രിഡ്യൂട്ടി എടുത്ത് പകല്‍ ഫാത്തിമ കോളേജില്‍ പഠിച്ച് ബി.എസ്സി. (ഫിസിക്‌സ്) ബിരുദവും നേടിയിരുന്നു. പിന്നീട് കടപ്പാക്കട സ്വദേശിയും മുളങ്കാടകം ഹൈസ്‌കൂള്‍, കൊല്ലം ബോയ്സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയുമായിരുന്ന മെറ്റില്‍ഡയെ വിവാഹം ചെയ്തു. തുടര്‍ന്നാണ് ശങ്കേഴ്സ് ആശുപത്രിക്കു സമീപം ഭൂമിവാങ്ങി വീടുവെച്ചത്. മകള്‍ റേച്ചല്‍ എം.എസ്സി. നഴ്സിങ് പാസായശേഷം തിരുവനന്തപുരത്ത് അധ്യാപികയായി പ്രവര്‍ത്തിക്കുയായിരുന്നു. വിവാഹശേഷം ലക്‌നൗവിലാണ്.
കേസില്‍ 30 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സരിത അടക്കം പ്രതികളുടെ അറസ്റ്റ് ഇപ്പോഴാണ് ഉണ്ടായതെങ്കിലും ഒരുമാസത്തിലധികമായി അന്വേഷണം നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള തെളിവുകള്‍ ശേഖരിക്കാന്‍ എസ്പി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഉടനടി കുറ്റപത്രം നല്‍കാനുള്ള എഡിജിപിയുടെ നിര്‍ദേശം. ആലുവ റൂറല്‍ എസ്പിയായിരിക്കെ ബിഹാറി ബാലികയെ പീഡിപ്പിച്ചുകൊന്ന കേസില്‍ സമയപരിധിക്കുള്ളില്‍ കുറ്റപത്രം കൊടുക്കാനും പ്രതിക്ക് വധശിക്ഷ വാങ്ങികൊടുക്കാനും കഴിഞ്ഞ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് വിവേക് കുമാര്‍ ആയിരുന്നു. ഇതേ മാതൃകയില്‍ വേഗത്തില്‍ കുറ്റപത്രം കൊടുക്കാനാണ് നിര്‍ദേശം.
പ്രധാനപ്രതി സരിത.എം. കൊല്ലം ബാറില്‍ പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകയായിരുന്നു. മിനി മുത്തൂറ്റ് നിധി ലിമിറ്റഡില്‍ മാനേജറായി ചേരുന്നത് വരെ കൊല്ലത്തെ വിവിധ കോടതികളില്‍ ഹാജരായിട്ടുണ്ട്. സരിതയുടെ കാറില്‍ അഭിഭാഷകരുടെ സ്റ്റിക്കര്‍ പതിച്ചിരുന്നു. ഇത് കണ്ട് ചോദിക്കുന്നവരോട് താന്‍ പ്രാക്ടീസ് ചെയ്തിരുന്ന കാര്യമെല്ലാം വിശദീകരിക്കാറുണ്ട്. ഇത്തരമൊരു പശ്ചാത്തലം ഉണ്ടായിട്ടും പിടിക്കപ്പെടുമെന്ന ചിന്തയൊട്ടുമില്ലാതെ ക്വട്ടേഷന്‍ കൊടുത്ത് കൊലപാതകം നടത്തിയതിനെക്കുറിച്ച് പഴയ സഹപ്രവര്‍ത്തകര്‍ പലരും അതിശയിക്കുകയാണ്.
നിക്ഷേപത്തുകയുടെ വലുപ്പം നോക്കിവച്ച് നിക്ഷേപകനെ വകവരുത്താന്‍ ധനകാര്യ സ്ഥാപനത്തിലുള്ളവര്‍ തീരുമാനിച്ചെന്ന അത്യപൂര്‍വ സ്വഭാവം കേസിനുണ്ട്. പോരാത്തതിന് ക്വട്ടേഷന്‍ കൊലപാതകവും. തെളിവുകള്‍ ഏറെക്കുറെയെല്ലാം ശേഖരിക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്ന് തന്നെ പ്രതികള്‍ വിചാരണ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്.