- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് പോലീസെന്ന പേരില്‍ ബ്രിട്ടനില്‍ വന്‍തട്ടിപ്പ്; ലണ്ടനിലെ അക്കൗണ്ടന്റായ ചൈനീസ് വനിതയെ പോലീസെന്ന പേരില്‍ ബന്ധപ്പെട്ട തട്ടിപ്പ് സംഘം 30 ലക്ഷം തട്ടി
ലണ്ടന്‍: ലോകമെമ്പാടുമുള്ള ചൈനക്കാരെ ലക്ഷ്യമിട്ട് വലവീശി തട്ടിപ്പു സംഘം. ചൈനീസ് പൊലീസെന്ന പേരില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന ചൈനക്കാരെ ബന്ധപ്പെടുകയും വീഡിയോ കോള്‍ വഴി പണത്തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ ലണ്ടനിലെ അക്കൗണ്ടന്റായ ഒരു ചൈനീസ് വനിതയ്ക്ക് 29,000 പൗണ്ടാണ് ഒറ്റയടിയ്ക്ക് നഷ്ടമായത്. വീഡിയോ കോളുകളില്‍ യൂണിഫോം ധരിച്ച പുരുഷന്മാര്ക്ക് എത്തുകയും പൊലീസ് സ്റ്റേഷനെന്ന് തോന്നിക്കുന്ന ഒരു വിര്‍ച്വല്‍ പ്ലാറ്റ്ഫോം ഒരുക്കുകയും ഒക്കെ ചെയ്താണ് യുവതിയെ സംഘം അതിവിദഗ്ധമായി തട്ടിച്ചത്.
രണ്ടാഴ്ചയോളം നീണ്ട തട്ടിപ്പിനൊടുവിലായിരുന്നു ഹെലന് യംഗ് എന്ന യുവതിയില്‍ നിന്നും സംഘം പണം കവര്‍ന്നത്. ചൈനയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടെന്നായിരുന്നു യുവതിയോട് പറഞ്ഞത്. സ്വന്തം നാട്ടില്‍ വന്‍ തട്ടിപ്പ് നടത്തിയതിന് ഹെലനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ടുള്ള കട്ടിച്ചമച്ച തെളിവുകള്‍ നൂറുകണക്കിന് തെളിവുകള്‍ ഹാജരാക്കിയുമാണ് ഹെലനെ അവള്‍ക്കറിയാത്ത ഒരു കുറ്റകൃത്യത്തില്‍ കുടുക്കിയത്.
ഹെലനെ ചൈനയിലെ ജയില്‍ സെല്ലിലേക്ക് കൈമാറുമെന്നായിരുന്നു വ്യാജ പോലീസ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ബ്രിട്ടനില്‍ തുടരാനുള്ള തീവ്രശ്രമത്തിനു പിന്നാലെയാണ് ഹെലന് തന്റെ ആജീവനാന്ത സമ്പാദ്യമായ 29,000 പൗണ്ട് നല്‍കുകയും 'ജാമ്യം' അനുവദിക്കുകയും ചെയ്തത്. എന്നാല്‍ പിന്നീടാണ് താന്‍ തട്ടിപ്പിന് ഇരയായതാണെന്ന് ഹെലന് ബോധ്യപ്പെട്ടത്. ഇപ്പോഴതില്‍ മണ്ടത്തരം തോന്നുന്നുണ്ടെന്നും എന്നാല്‍ അപ്പോള്‍ അത് യഥാര്‍ത്ഥമല്ലെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും തന്നെ വളരെയധികം ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചുവെന്നും ഹെലന് പറയുന്നു.
ഹെലന്റെ കഥ അസാധാരണമായി തോന്നാമെങ്കിലും ചൈനീസ് പ്രവാസികളില്‍ സമാനമായ നിരവധി കേസുകള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. യുഎസിലെ നിരവധി കേസുകള്‍ക്ക് ശേഷം എഫ്ബിഐ പോലെ, ലോകമെമ്പാടുമുള്ള ചൈനയുടെ എംബസികള്‍ ഇത്തരം പോലീസ് ആള്‍മാറാട്ട തട്ടിപ്പുകളെക്കുറിച്ച് പൊതു മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലെ ഒരു വൃദ്ധയായ സ്ത്രീ ഇത്തരത്തില്‍ മൂന്നു മില്യണ്‍ ഡോളറാണ് തട്ടിപ്പു സംഘത്തിന് കൈമാറിയത്.