- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഗാവാലി പുഴയില്‍ അര്‍ജുനായി ഇന്നും തിരച്ചില്‍; നാവിക സേനാംഗങ്ങളും എത്തും; സഹായത്തിന് കരസേനയും: വെയിലത്ത് പരിശോധന ഗുണകരമെന്ന് പ്രതീക്ഷ
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി ഇന്നും തിരച്ചില്‍ ശക്തമാക്കും. രാവിലെ എട്ടു മണിയോടെയാകും പരിശോധന ആരംഭിക്കുക. മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ ഇന്നും തുടരും. കൂടാാതെ നാവിക സേനാംഗങ്ങളും തിരച്ചിലിനായി എത്തും. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കില്‍ മാത്രമേ നാവികസേനയുടെ ഡൈവിങ് സംഘം പുഴയില്‍ മുങ്ങി പരിശോധന നടത്തൂ. കരസേനയുടെ സഹായവുമുണ്ടാകും. കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ ഉപയോഗിക്കും. നാവികസേനാംഗങ്ങള്‍ക്ക് സഹായവുമായിട്ടായിരിക്കും കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ എത്തുക. പുഴയിലെ തിരച്ചില്‍ […]
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി ഇന്നും തിരച്ചില്‍ ശക്തമാക്കും. രാവിലെ എട്ടു മണിയോടെയാകും പരിശോധന ആരംഭിക്കുക. മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ ഇന്നും തുടരും. കൂടാാതെ നാവിക സേനാംഗങ്ങളും തിരച്ചിലിനായി എത്തും.
കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കില്‍ മാത്രമേ നാവികസേനയുടെ ഡൈവിങ് സംഘം പുഴയില്‍ മുങ്ങി പരിശോധന നടത്തൂ. കരസേനയുടെ സഹായവുമുണ്ടാകും. കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ ഉപയോഗിക്കും. നാവികസേനാംഗങ്ങള്‍ക്ക് സഹായവുമായിട്ടായിരിക്കും കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ എത്തുക. പുഴയിലെ തിരച്ചില്‍ ദൗത്യത്തിന് നിലവില്‍ കരസേനയെ നിയോഗിച്ചിട്ടില്ല.
ഇന്ന് കൂടുതല്‍ ആളുകളെ എത്തിച്ച് വിപുലമായ തിരച്ചിലായിരിക്കും നടത്തുക. നല്ല വെയിലുള്ള സമയം നോക്കി തിരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നാണ് ഈശ്വര്‍ മല്‍പെ പറയുന്നത്. ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ഈശ്വര്‍ മല്‍പെ പറയുന്നത്. ഇന്നലത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. അതേസമയം പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
മുങ്ങിത്താഴുമ്പോള്‍ പുഴയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും വെയിലുള്ള സമയത്ത് രാവിലെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ പറഞ്ഞു. ഇന്നലെ രണ്ട് മണിക്കൂര്‍ മാത്രം ഈശ്വര്‍ മല്‍പെ നടത്തിയ തിരച്ചിലില്‍ ഇത്രയും മുന്നോട്ടുപോകാനായെങ്കില്‍ വിപുലമായ തിരച്ചില്‍ നടത്തിയാല്‍ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.