- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടും കാറുകളും എല്ലാം ഉരുളെടുത്തു; അടിഞ്ഞുകൂടിയ കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ജീവിത സമ്പാദ്യമായ സ്വര്‍ണം സൂക്ഷിച്ച അലമാര തിരഞ്ഞ് ഡൊമിനിക്
വിലങ്ങാട്: ഉരുള്‍ കവര്‍ന്ന തന്റെ വീട്ടില്‍നിന്ന് ഒഴുകിപ്പോയ അലമാര തിരഞ്ഞ് ഡൊമിനിക്. കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ മൂടപ്പെടടെന്ന് കരുതുന്ന അലമാരക്കായി ദിവസങ്ങളായി തിരച്ചിലിലാണ് ഇദ്ദേഹം. ഉരുള്‍പൊട്ടലില്‍ പാലവും റോഡും തകര്‍ന്ന വിലങ്ങാട് മഞ്ഞച്ചീളി ഭാഗത്തായിരുന്നു ഇദ്ദേഹത്തിന്റെ വീട്. ഇവിടെ അടിഞ്ഞുകൂടിയ കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മാറ്റുന്നതിനിടെയും ഡൊമിനിക് തന്റെ അലമാരിക്കായുള്ള തിരച്ചിലിലാണ്. ജീവിതസമ്പാദ്യമായ കുറച്ചുസ്വര്‍ണവും വീട്ടിലെ എല്ലാരേഖകളും ആ അലമാരയിലായിരുന്നു. വീടും സ്വത്തും എല്ലാം നഷ്ടമായി. അലമാരിയില്‍ അവശേഷിക്കുന്ന സ്വര്‍ണം മാത്രമാണ് ഇനിയുള്ള സമ്പാദ്യം. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ എവിടയോ ആ […]
വിലങ്ങാട്: ഉരുള്‍ കവര്‍ന്ന തന്റെ വീട്ടില്‍നിന്ന് ഒഴുകിപ്പോയ അലമാര തിരഞ്ഞ് ഡൊമിനിക്. കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ മൂടപ്പെടടെന്ന് കരുതുന്ന അലമാരക്കായി ദിവസങ്ങളായി തിരച്ചിലിലാണ് ഇദ്ദേഹം. ഉരുള്‍പൊട്ടലില്‍ പാലവും റോഡും തകര്‍ന്ന വിലങ്ങാട് മഞ്ഞച്ചീളി ഭാഗത്തായിരുന്നു ഇദ്ദേഹത്തിന്റെ വീട്. ഇവിടെ അടിഞ്ഞുകൂടിയ കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മാറ്റുന്നതിനിടെയും ഡൊമിനിക് തന്റെ അലമാരിക്കായുള്ള തിരച്ചിലിലാണ്. ജീവിതസമ്പാദ്യമായ കുറച്ചുസ്വര്‍ണവും വീട്ടിലെ എല്ലാരേഖകളും ആ അലമാരയിലായിരുന്നു.
വീടും സ്വത്തും എല്ലാം നഷ്ടമായി. അലമാരിയില്‍ അവശേഷിക്കുന്ന സ്വര്‍ണം മാത്രമാണ് ഇനിയുള്ള സമ്പാദ്യം. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ എവിടയോ ആ അലമാരയുണ്ടെന്ന പ്രതീക്ഷയാണ് ഡൊമിനിക്കിനെ മുന്നോട്ട് നടത്തുന്നത്. മഞ്ഞച്ചീളിയില്‍ റോഡിനോടുചേര്‍ന്ന ഡൊമിനിക്കിന്റെ വീട് പൂര്‍ണമായും ഉരുളെടുത്തിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ടുകാറും ഒരുജീപ്പും മൂന്നുബൈക്കും നശിച്ചു. ഇതില്‍ ഒരുകാറും രണ്ടുബൈക്കും ഇനിയും കണ്ടെത്താനായിട്ടില്ല. ഒരുവര്‍ഷം പഴക്കമുള്ള കാര്‍ പാടെ തകര്‍ന്നു.
ഇതോടെ സ്വര്‍ണമടങ്ങുന്ന അലമാര എങ്കിലും തിരികെ കിട്ടണമെ എന്ന പ്രാര്‍ത്ഥനയിലാണ് ഈ കുടുംബം.അലമാര കണ്ടെത്താനായി നാലുദിവസമാണ് വീടിരിക്കുന്ന സ്ഥലം ഹിറ്റാച്ചിയുപയോഗിച്ച് കിളച്ചിട്ടത്. 15000 രൂപ ഇതിനായി ഡൊമിനിക് നല്‍കി. പക്ഷേ, അലമാരമാത്രം കിട്ടിയില്ല. പോര്‍ച്ചിന്റെ ഭാഗത്തിരുന്ന സാധനങ്ങളൊന്നും തിരിച്ചുകിട്ടിയിട്ടില്ലെന്ന് ഡൊമിനിക് പറഞ്ഞു. പോര്‍ച്ചിലുണ്ടായിരുന്ന കാറും ബൈക്കുകളുമാണ് കാണാതായത്. പോര്‍ച്ചിനോടുചേര്‍ന്നുള്ള മുറിയിലായിരുന്നു അലമാരയും. വീട് തകര്‍ന്നപ്പോള്‍ ഇവ താഴേക്കൊഴുകിപ്പോയെന്നാണ് സംശയിക്കുന്നത്.
ഇവിടെ കുറെ പാറക്കല്ലുകള്‍ കൂടിക്കിടക്കുന്നുണ്ട്. ഇതുനീക്കിയാല്‍ അലമാര കിട്ടുമെന്ന പ്രത്യാശ ഇ.കെ. വിജയന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവരോട് ഡൊമിനിക് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഇവിടുത്തെ പാറ പൊട്ടിച്ച് നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്നിട്ടും അലമാര കിട്ടിയില്ല. വീട് ഉരുളെടുക്കുന്നതിന്റെ മൂന്നുമിനിറ്റ് മുന്‍പാണ് ഡൊമിനിക്കും ഭാര്യയും മകനും മകന്റെ കുഞ്ഞുങ്ങളും അടുത്തവീട്ടിലേക്ക് രക്ഷപ്പെട്ടത്. നഷ്ടമായ ഫോണ്‍ എടുക്കാനായി ഡൊമിനിക് വീട്ടിലേക്കുവരാന്‍ ശ്രമിച്ചിരുന്നു. മറ്റുള്ളവര്‍ തടഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിച്ചു. അപ്പോഴേക്കും വീട് പാടെ തകര്‍ന്നു.
ഇന്ദിരാനഗറിനുസമീപം വാടകവീട്ടിലാണ് ഡൊമിനിക്കും കുടുംബവും ഇപ്പോഴുള്ളത്. എന്നാലും, എല്ലാദിവസവും ഡൊമിനിക് തന്റെ വീടിരുന്ന സ്ഥലത്തേക്കുവരും, നഷ്ടപ്പെട്ട അലമാര ഒരുനാള്‍ തിരികെക്കിട്ടുമെന്ന പ്രത്യാശയോടെ.