- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ അഭയം തേടി യുകെയിലേക്ക് പറക്കാന്‍ ബ്രിട്ടീഷ് കുടിയേറ്റ നിയമങ്ങള്‍ അനുവദിക്കുന്നില്ല; ഷെയ്ക് ഹസീനയുടെ ലണ്ടന്‍ യാത്ര അനിശ്ചിതത്വത്തില്‍ ആകുമോ?
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി പദവിയൊഴിഞ്ഞ് ഇന്ത്യയില്‍ അഭയം തേടിയ ഷെയ്ക് ഹസീന ലണ്ടനിലേക്ക് പറക്കുമെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ യുകെയിലെ ആഭ്യന്തര വകുപ്പ് പറയുന്നത് എന്താണ്? ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം വ്യക്തികള്‍ക്ക് അഭയമോ, താല്‍ക്കാലിക രക്ഷാസ്ഥാനമോ തേടി യുകെയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നാണ് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യക്തികള്‍ ആദ്യം എത്തുന്ന സുരക്ഷിതമായ രാജ്യത്താണ് അഭയത്തിനായി ശ്രമിക്കേണ്ടതെന്നാണ് സര്‍ കെയ് ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള […]
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി പദവിയൊഴിഞ്ഞ് ഇന്ത്യയില്‍ അഭയം തേടിയ ഷെയ്ക് ഹസീന ലണ്ടനിലേക്ക് പറക്കുമെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ യുകെയിലെ ആഭ്യന്തര വകുപ്പ് പറയുന്നത് എന്താണ്? ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം വ്യക്തികള്‍ക്ക് അഭയമോ, താല്‍ക്കാലിക രക്ഷാസ്ഥാനമോ തേടി യുകെയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നാണ് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വ്യക്തികള്‍ ആദ്യം എത്തുന്ന സുരക്ഷിതമായ രാജ്യത്താണ് അഭയത്തിനായി ശ്രമിക്കേണ്ടതെന്നാണ് സര്‍ കെയ് ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ നിലപാട്. 'സംരക്ഷണം ആവശ്യമായ വ്യക്തികള്‍ക്ക് അത് നല്‍കുന്ന അഭിമാനകരമായ റെക്കോഡ് യുകെയ്ക്കുണ്ട്.. എന്നാല്‍, അഭയമോ, താല്‍ക്കാലിക രക്ഷാസ്ഥാനമോ തേടി യുകെയിലേക്ക് യാത്ര ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അന്താരാഷ്ട്രതലത്തില്‍ സംരക്ഷണം തേടുന്നവര്‍ അവര്‍ ആദ്യം എത്തുന്ന സുരക്ഷിതമായ രാജ്യത്ത് അഭയം തേടണം-അതാണ് സുരക്ഷ ഉറപ്പാക്കാനുള്ള എളുപ്പവഴി, യുകെ ആഭ്യന്തര വകുപ്പ് ഓഫീസ് വക്താവ് പ്രതികരിച്ചു.
നിയമങ്ങള്‍ ഇങ്ങനെയാണെങ്കിലും ഔപചാരികമായ അഭയാപേക്ഷ പരിഗണിച്ചുവരിയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ വ്യോമസേനാ വിമാനത്തില്‍ എത്തിയ ഷെയ്ക് ഹസീന വിമാനത്തില്‍ ഇന്ധനം നിറച്ചാലുടന്‍ ലണ്ടനിലേക്ക് പറക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സംരക്ഷണയില്‍ കഴിയുകയാണ് ഹസീന.
യുകെ പൗരയായ ഇളയ സഹോദരി ഷെയ്ക് രഹാനയും ഒപ്പമുണ്ട്. രഹാനയുടെ ബ്രിട്ടീഷ് പൗരത്വം ഹസീനയ്ക്ക് അഭയം തേടാന്‍ തുണയായേക്കും. അനന്തരവള്‍, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപിയായ തുലിപ് സിദ്ധിഖിന്റെ സഹായവും കിട്ടിയേക്കും. ഹസീനയുടെ മകള്‍ സായ്മ വസെദ് ലോകാരോഗ്യ സംഘടനയുടെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക മേധാവിയാണ്.
ഇന്ത്യ എന്തു ചെയ്യും?
യുകെ ഷെയ്ക് ഹസീനയുടെ രാഷ്ട്രീയാഭയ അപേക്ഷ തള്ളിയാല്‍ ഇന്ത്യക്ക് അത് തലവേദന ആയേക്കും. ബംഗ്ലാദേശില്‍ നിന്നും പുറത്തായ നേതാവിനെ അമിതമായി പിന്തുണയ്ക്കുന്നതായി വരാതിരിക്കാനും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. കാരണം, ആ രാജ്യത്തെ പുതിയ സര്‍ക്കാരുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അതുസങ്കീര്‍ണമാക്കിയേക്കും. ഇടക്കാല താമസത്തിനുളള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇന്നുവിദേശകാര്യ മന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.