- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതി ആത്മഹത്യ ചെയ്തത് ഉത്തരേന്ത്യന്‍ ലോബിയുടെ ഭീഷണി മൂലം; ജീവനൊടുക്കാന്‍ കാരണം മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍: അമ്മയെ നഷ്ടപ്പെട്ട് രണ്ട് കുരുന്നുകള്‍
കുറുപ്പംപടി: വേങ്ങൂര്‍ അരുവപ്പാറയില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ് സംഘത്തിന്റെ കെണിയില്‍പ്പെട്ട യുവതി ആത്മഹത്യ ചെയ്തത് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി മൂലം. യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ യുവതിക്കും യുവതിയുടെ ഭര്‍ത്താവിനും അയച്ചു നല്‍കിയതായാണ് റിപ്പോര്‍ട്ട്. യുവതി പണം കടമെടുത്ത ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ് സംഘത്തിത്തില്‍ നിന്നും കടുത്ത മാനസിക സമ്മര്‍ദ്ദവും ഭീഷണിയുമാണ് നേരിട്ടത്. ഇവരെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതിയെയാണ് (31) […]
കുറുപ്പംപടി: വേങ്ങൂര്‍ അരുവപ്പാറയില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ് സംഘത്തിന്റെ കെണിയില്‍പ്പെട്ട യുവതി ആത്മഹത്യ ചെയ്തത് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി മൂലം. യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ യുവതിക്കും യുവതിയുടെ ഭര്‍ത്താവിനും അയച്ചു നല്‍കിയതായാണ് റിപ്പോര്‍ട്ട്. യുവതി പണം കടമെടുത്ത ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ് സംഘത്തിത്തില്‍ നിന്നും കടുത്ത മാനസിക സമ്മര്‍ദ്ദവും ഭീഷണിയുമാണ് നേരിട്ടത്. ഇവരെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.
കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതിയെയാണ് (31) ചൊവ്വാഴ്ച കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ വഴി ആരതി വായ്പ എടുത്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വലിയ തുക വായ്പയെടുക്കുന്നതിനുള്ള ശ്രമമാണ് മരണത്തിലേക്കു നയിച്ചതെന്നാണു സൂചന. വലിയ തുക വായ്പ ലഭിക്കുന്നതിന് പ്രോസസിങ് ഫീസ് ആയി ചെറിയ തുകകള്‍ ആവശ്യപ്പെട്ടു. ഈ തുകയ്ക്കായി മറ്റൊരു ലോണ്‍ ആപ്പില്‍ നിന്നു വായ്പയെടുത്തു. പ്രോസസിങ് ഫീസ് നല്‍കിക്കൊണ്ടിരുന്നതല്ലാതെ വായ്പ കിട്ടിയില്ല. ചെറിയ തുക തിരിച്ചടയ്ക്കാനുമായില്ല.
ഇതോടെ ഉത്തരേന്ത്യന്‍ ലോണ്‍ ആപ് സംഘം ഭീഷണി തുടങ്ങി. പണം പലിശ സഹിതം അടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും മറ്റും പറഞ്ഞു മാനസികമായി പീഡിപ്പിച്ചു. മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ആരതിയുടെയും ഭര്‍ത്താവിന്റെയും ഫോണിലേക്ക് അയച്ചതായാണു സൂചന. ഇതോടെ ഭയന്നു പോയ യുവതി ജീവനൊടുക്കുക ആയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് അയല്‍വാസികളോട് സംസാരിച്ച ശേഷം വീട്ടിലേക്കു പോയതാണ്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഭക്ഷണം എടുത്തു നല്‍കിയ ശേഷം കിടപ്പുമുറിയില്‍ കയറിയ ആതിര വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. സൗദിയിലായിരുന്ന അനീഷ് ഇന്നലെ പുലര്‍ച്ചെ നാട്ടിലെത്തിയ ശേഷമാണ് സംസ്‌ക്കാരം നടത്തിയത്.
യുവതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ലോണ്‍ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫോണ്‍ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തലവന്‍ കുറുപ്പംപടി ഇന്‍സ്‌പെക്ടര്‍ വി.എം.കഴ്‌സന്റെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണം ആരംഭിച്ചു. ആരതിയുടെ സംസ്‌കാരം നടത്തി.
അമ്മയെ തേടി ദേവദത്തും ദേവസൂര്യയും
ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയില്‍ ദേവദത്തിനും ദേവസൂര്യക്കും നഷ്ടമായത് പ്രിയപ്പെട്ട അമ്മയെ. ആരതിയുടെ മക്കളായ ദേവദത്തിന് 7 വയസ്സും ദേവസൂര്യയ്ക്ക് രണ്ടര വയസ്സുമാണ്. ആതിരയുടെ ഭര്‍ത്താവ് അനീഷ് വിദേശത്തു ജോലി ചെയ്യുകയാണ്. 2 മാസം മുന്‍പാണ് സൗദിയിലേക്കു പോയത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ആതിരയും മക്കളും.