ലിബറലിസത്തിന്റെ കളിത്തൊട്ടിലെന്നും, അഭിപ്രായ സ്വതന്ത്ര്യത്തിന്റെയും ആവിഷ്‌ക്കാര അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാര്‍ എന്നുമൊക്കെ അറിയപ്പെടുന്ന രാജ്യമാണ് ഫ്രാന്‍സ്. മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്ന് പറഞ്ഞ ഇമ്മാനുവേല്‍ മാക്രാണിനെപ്പോലെ ഒരാള്‍ പ്രസിഡന്റായ രാജ്യം. നിയന്ത്രണമില്ലാത്ത സ്വതന്ത്ര്യമോഹികളുടെ പറുദീസയായ, സ്വാതന്ത്ര്യത്തെക്കുറിച്ചും, സമത്വത്തെ കുറിച്ചുമൊക്കെ ലോകത്ത് ആദ്യമായി മുദ്രാവാക്യം ഉയര്‍ന്ന ഒരു രാജ്യം ഇപ്പോള്‍ ലോകത്തിന് മുന്നില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്, മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നാലെയാണ്.

ടെലഗ്രാമിനെതിരെയുള്ള അന്വേഷണങ്ങളുടെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പാവേലിനെ ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കച്ചവടം, കുട്ടികളുടേതടക്കമുള്ള അശ്ലീല ദൃശ്യങ്ങള്‍ എന്നിവ ആപ്പിലൂടെ പ്രചരിക്കുന്നത് തടയാന്‍ ടെലഗ്രാമിന് കഴിയുന്നില്ലെന്നാണ് ആരോപണം. പക്ഷേ യഥാര്‍ത്ഥ കാരണം അതല്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. അമേരിക്കയുടെയും, ഇസ്രയേലിന്റെ നിയന്ത്രണത്തിനല്ലാത്ത ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായും, വിലക്കുകളില്ലാതെ സ്വതന്ത്രമായി കണ്ടന്റുകള്‍ ആര്‍ക്കും നല്‍കാവുന്ന രീതിയില്‍ ടെലിഗ്രാമിനെ മാറ്റിയതാണ് അതിന്റെ സിഇഒയും ശതകോടീശ്വരുമായ പാവേലില്‍ എന്ന 39 കാരന്റെ അറസ്റ്റിലേക്ക് നയിച്ചത് എന്ന് വ്യാപക വിര്‍മശനമുണ്ട്. നിലവില്‍ റഷ്യയിലും യുഎഇയിലും ഫ്രാന്‍സിലും പൗരത്വമുള്ള പാവേല്‍ ദുരോവിന് യുഎഇയിലാണ് ബിസിനസുകള്‍ ഏറെയും. ദുരെയുടെ അറസ്റ്ററ്റോടെ ഫ്രാന്‍സും യുഎഇയും തമ്മിലുള്ള ബന്ധവും വഷളായിരിക്കയാണ്. അറസ്റ്റിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ഇത് ഒരു പൊളിറ്റിക്കല്‍ ഡിസിഷന്‍ അല്ല, സ്വാഭാവികമായ നടപടി മാത്രമാണ് എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറയുന്നത


കരാറില്‍ നിന്ന് യുഎഇ പിന്‍മാറുന്നു

ടെലഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നാലെ ഫ്രാന്‍സില്‍ നിന്നും 80 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള 10 മില്യന്‍ ഡോളറിന്റെ (ഏകദേശം 83 കോടി രൂപ) ഇടപാടില്‍ നിന്നും യു.എ.ഇ പിന്മാറിയിരിക്കയാണ്. ഇക്കാര്യത്തില്‍ യു.എ.ഇ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. റഷ്യന്‍ പൗരനായി ജനിച്ച പാവേല്‍ റഷ്യന്‍ സക്കര്‍ബര്‍ഗെന്നാണ് അറിയപ്പെടുന്നത്. പ്രതിപക്ഷത്തിന് വിവരം ചോര്‍ത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് റഷ്യ വിട്ട പാവേലിന് നിലവില്‍ യു.എ.ഇ, ഫ്രാന്‍സ്, റഷ്യ, സെന്റ് കിറ്റസ് ആന്‍ഡ് നെവിസ് എന്നീ രാജ്യങ്ങളുടെ പൗരത്വമുണ്ട്. എന്നാല്‍ ടെലഗ്രാം ഉള്‍പ്പെടെയുള്ള പാവേലിന്റെ ബിസിനസിന്റെ കേന്ദ്രം യു.എ.ഇയാണ്.

പാവേലിന്റെ അറസ്റ്റിന് പിന്നാലെ പ്രതിരോധ കരാര്‍ റദ്ദാക്കി യു.എ.ഇ നടത്തിയത് ശക്തമായ പ്രതികരണമാണെന്നാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സാങ്കേതിക സഹകരണം താത്കാലികമായി നിറുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേസ് കൃത്യമായി നിരീക്ഷിക്കുകയാണെന്നും പാവേലിന് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നല്‍കാന്‍ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ വകുപ്പ് പ്രതികരിച്ചത്. പാവേലിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് റഷ്യയും വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് നോര്‍ത്ത് ഫ്രാന്‍സിലെ ലെ ബോര്‍ജെ വിമാനത്താവളത്തില്‍ സ്വകാര്യ ആഡംബര ജെറ്റില്‍ വന്നിറങ്ങിയ പാവേല്‍ ദുറോവിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ എന്തിനാണ് അദ്ദേഹം ഫ്രാന്‍സിലെത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ സന്ദര്‍ശിക്കാനാണെന്നും പ്രൈവറ്റ് ജെറ്റില്‍ ഇന്ധനം നിറയ്ക്കാനാണെന്നുമുള്ള തരത്തില്‍ വിവിധ അഭ്യൂഹങ്ങളാണ് ഇക്കാര്യത്തില്‍ പ്രചരിക്കുന്നത്.

അതേസമയം, നാല് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പാവേലിനെതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ കുറ്റം ചുമത്തിയെന്ന് റിപ്പോര്‍ട്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് സഹായം നല്‍കി, അന്വേഷണ സംഘങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കേസില്‍ ദുറോവ് ക്രിമിനല്‍ അന്വേഷണം നേരിടണമെന്നും രാജ്യം വിടരുതെന്നും ബുധനാഴ്ച ഫ്രഞ്ച് കോടതി ഉത്തരവിട്ടു. 50 ലക്ഷംയൂറോ (ഏകദേശം 46 കോടിരൂപ) ജാമ്യത്തുകയ്ക്ക് ഉപാധികളോടെ ദുറോവിനെ വിട്ടയച്ചു. ആഴ്ചയില്‍ രണ്ടുതവണ പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം.

പക്ഷേ ഇത് വല്ലാത്ത ഒരു തലതിരഞ്ഞ നയമാണെന്ന് വിമര്‍ശനം ഉയരുന്നത്. ഒരു കത്തികൊണ്ട് ഒരാള്‍ കൊലപാതകം നടത്തിയാല്‍ ആ കത്തി നിര്‍മ്മിച്ച കമ്പനിയുടെ സിഇഒയെ അറസ്റ്റ് ചെയ്യുന്നതിന് തുല്യമാണെന്ന് ലോകവ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. നിലവില്‍ ഹമാസിന്റെയും, യൂക്രൈനിന്റെയുമെല്ലാം വേര്‍ഷന്‍ പുറത്തുവരുന്നത് ടെലിഗ്രാമിലൂടെയാണ്. ഐസിസിന്പോലും ടെലിഗ്രാമില്‍ ചാനലുണ്ട്. ടെലിഗ്രാമിലൂടെ പലരും കുറ്റകൃത്യങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അവരെ പിടികൂടുകയാണ് വേണ്ടത്. വാഹനങ്ങള്‍ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്നത് സര്‍വസാധാരണമാണെല്ലോ. അങ്ങനെയാണെങ്കില്‍ ആ വാഹന കമ്പനിയുടെ ഉടമയെ അറസ്റ്റ് ചെയ്യുമോ എന്നാണ് ചോദ്യം.

ഗൂഗിളോ, മെറ്റയോപോലെ ഭരണകൂടങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത പ്ലാറ്റ്ഫോമാണ് ടെലിഗ്രാം. അതിന്റെ വരുതിയില്‍ കൊണ്ടുവരാനുള്ള, സിഇഒയുടെ അറസ്റ്റിന് പിന്നിലെന്ന് വിമര്‍ശനമുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈനിനെ അനുകൂലിക്കുന്ന സാധനങ്ങള്‍ ധാരാളം വരുന്നതിനാല്‍ റഷ്യക്കും ടെലിഗ്രാമിനോട് കലിപ്പുണ്ട്. അതുപോലെ ഫലസ്തീന്റെ വേര്‍ഷന്‍ ധാരാളം വരുന്നതിനാല്‍ മൊസാദും ടെലിഗ്രാമിനെതിരെ തിരിഞ്ഞിട്ടുണ്ട്.