- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്പാട് വീടിന് തീവെച്ച് കുടുംബത്തെ ഇല്ലാതാക്കൻ ശ്രമിച്ച കേസ്: പ്രതിയുമായി നിലമ്പൂർ പൊലീസ് തെളിവെടുപ്പ് നടത്തി
നിലമ്പൂർ:മമ്പാട് വീടിന് തീവെച്ച് കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമം പിടിയിലായ പ്രതിയുമായി നിലമ്പൂർ പൊലീസ് തെളിവെടുപ്പ് നടത്തി. എറണാംകുളം - ഇടപ്പള്ളിയിൽ നിന്നും പിടിയിലായ നിലമ്പൂർ ചന്തക്കുന്ന് സ്വദേശി തെക്കരത്തൊടി ഷാബിർ റുഷ്ദ് എന്ന ഷബീർ നെയാണ് നിലമ്പൂർ പൊലീസ് മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പിൽ കൃത്യം ചെയ്യിപ്പിച്ച വരെ പറ്റിയും ചെയ്യാൻ സഹായിച്ചവരെപ്പറ്റിയും കൈപ്പറ്റിയ പണത്തെ കുറിച്ചും ഷബീർ പൊലീസിന് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾ ഒത്ത് ചേർന്ന് ഗൂഢാലോചന നടത്തിയ ചന്തക്കുന്നിലെ എം. ജി. എസ്. ട്രേഡിങ് കമ്പനിയുടെ സ്റ്റാഫ് ക്വോർട്ടേഴ്സും , പണം മുൻകൂർ കൈപ്പറ്റിയ കരുളായി പുള്ളിയിലെ റീഗൽ എസ്റ്റേറ്റ് ബംഗ്ലാവും കൃത്യത്തിന് ശേഷം 80000 രൂപ കൈപ്പറ്റിയ കൊല്ലം കുണ്ടറയിലെ എസ്റ്റേറ്റ് ഉടമയുടെ ബംഗ്ലാവും ഷബീർ പൊലീസ് കാണിച്ച് കൊടുത്തു.
റീഗൽ എസ്റ്റേറ്റ് ഉടമ നരേന്ദ്ര മുരുകേശനും മമ്പാട്ടെ വ്യവസായി എ. കെ സിദ്ധീക്കും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന ബിസിനസ് തർക്കവും ഇതിനോടനുബന്ധിച്ച് പൂക്കോട്ടുംപാടം പൊലീസിൽ റെജിസ്റ്റർ ചെയ്ത നിരവധി കേസുകളുമാണ് സിദ്ധീക്കിനെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ക്വട്ടേഷൻ കൊടുക്കാൻ കാരണം. ഷബീറിന്റെ സുഹൃത്തും പെരിന്തൽമണ്ണ ചെറുകര സ്വദേശിയുമായ യുവാവ് ഷബീറിന്റെ പരിചയത്തിൽ നിലമ്പൂർ എം. ജി. എസ്. ട്രേഡിങ്ങ് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്നു. ആ പരിചയത്തിൽ അവനുമായി ചേർന്നും മുമ്പ് നിലമ്പൂർ പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പിടിയിലായി ഷബീർ മഞ്ചേരി സബ് ജയിലിൽ റിമാന്റിൽ കിടന്നപ്പോൾ ജയിലിൽ വെച്ച് പരിചയപ്പെട്ട പത്തനംതിട്ട സ്വദേശി കൊടും കുറ്റവാളി യും കൊണ്ടോട്ടി പൊലീസ് പിടിച്ച പോക്സോ കേസിലെ പ്രതിയുമായ മറ്റൊരു യുവാവിനെയും ക്വട്ടേഷൻ നടപ്പാക്കാനായി ഷബീർ നിലമ്പൂരിലെത്തിച്ചിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം തന്നെ എ. കെ സിദ്ദിഖിന്റെ വീടിന് തീവെക്കുന്നതിലൂടെ സംഭവത്തിന് രാഷ്ട്രീയ മാനം വരികയും കലാപം ഉണ്ടാവുകയും ചെയ്യുക വഴി സിദ്ധീക്കിന്റെ രാഷ്ട്രീയ എതിരാളികളെ ചുറ്റിപ്പറ്റി അന്വേഷണം വഴിതിരിച്ച് വിടുക വഴി പ്രതികളിലേക്കും നരേന്ദ്ര മുരുകേശനിലേക്കും പൊലീസ് അന്വേഷണം വരാതിരിക്കാനും പ്രതികൾ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ തെരെഞ്ഞെടുപ്പ് ദിവസമായതിനാൽ തീ ആളിപ്പടരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരുടെ അവസരോചിത ഇടപെടൽ കാരണം 3 കുരുന്ന് ജീവനുൾപ്പെടെ വൻ ദുരന്തത്തിൽ നിന്ന് എ. കെ സിദ്ധീക്കം കുടുംബവും രക്ഷപ്പെടുകയായിരുന്നു.
ഇന്നും കുടുംബം ഞട്ടലിൽ നിന്നും മുക്തമായിട്ടില്ല . പ്രതികൾ ആസൂത്രിതമായാണ് കൃത്യം ചെയ്തതെങ്കിലും അന്വേഷണത്തിൽ പൊലീസിന് സംഭവസ്ഥലത്ത് നിന്ന് കിട്ടിയ കത്താതെ അവശേഷിച്ച ചില തെളിവുകളാണ് പ്രതികൾക്ക് വിനയായത്. മരക്കച്ചവടക്കാരനായ എ. കെ സിദ്ധീക്കിന്റെ ഉടമസ്ഥതയിലുള്ള ലോറികൾ പെരുമ്പാവൂരിലേക്ക് ലോഡ് മായി പോവുമ്പോൾ രാത്രിയിൽ പാണ്ടിക്കടിനും ചെറുകരക്കും ഇടയിൽ പലതവണ ബൈക്കിലെത്തിയ പ്രതികൾ ലോറിയുടെ ഗ്ലാസിന് കല്ലെറിഞ്ഞ് തകർത്ത സംഭവത്തിൽ നിരപരാധികളായ ഡ്രൈവർ മാർക്ക് ഗുരുതര പരിക്ക് പറ്റിയ സംഭവങ്ങളും ഉണ്ടായിരുന്നു.
ഇക്കാര്യത്തിൽ പാണ്ടിക്കാട് ,പെരിന്തൽമണ്ണ സ്റ്റേഷനുകളിൽ കേസുകളും പരാതികളുണ്ടായിരുന്നു . പക്ഷെ പ്രതികളെ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല . ഇതും പ്രതികൾ ക്വട്ടേഷൻ എടുത്ത് നടപ്പാക്കിയതാണെന്ന് വെളിവായിട്ടുണ്ട് , കൃത്യം ചെയ്ത പ്രതികളെല്ലാം ഉന്നത ബിരുദധാരികളാണെന്നതും പ്രത്യേക തയാണ്. പണവും ഉന്നത ബന്ധങ്ങളും ഉണ്ടായാൽ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് നാട്ടിൽ എന്ത് ആക്രമണവും അനീതിയും നടത്താ മെന്ന പ്രതികളുടെ കണക്ക് കൂട്ടലാണ് നിലമ്പൂർ പൊലീസിന്റെ കൃത്യമായ ഇടപെടലിലും നടപടിയിലും പൊളിച്ചടുക്കിയത് . തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി ,
മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു ,
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ. പി. എസ്.ന്റെ നിർദ്ദേശപ്രകാരം നിലമ്പുർ ഡി.വെ. എസ്. പി.യുടെ മേൽനോട്ടത്തിൽ നിലമ്പൂർ ഇൻസ്പെക്ടർ എം. എസ്. ഫൈസൽ ,എസ്. ഐ മാരായ സുരജ് കെ.എസ് , എം. അസൈനാർ , എസ്. സി. പി. ഒ. ഷീബ , സി. പി. ഒ. രാജേഷ് ചെഞ്ചിലിയൻ എന്നിവരാണ് കേസന്വേണം നടത്തിയത്.