പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കോട്ടയം അകലക്കുന്നം, തുരുത്തിപ്പള്ളികാവ് ഭാഗത്ത്, മേളകുന്നേൽ വീട്ടിൽ ശ്രീജിത്ത് രാജ് (20) ആണ് പൊലീസ്.

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കി, പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെരുമ്പാവൂർ ഡി വൈ എസ് പി എൻ ആർ ജയരാജിന്റെ
നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടന്നുവരികയാണ്.