- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം പിന്തുണ വേണ്ട; മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ജയിക്കാനാവും; കഴിഞ്ഞ തവണ അത് തെളിയിച്ചതാണ്; ആർഎസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി ഉമ്മൻ ചാണ്ടി
കാസർകോട്: മഞ്ചേശ്വരത്ത് സിപിഎം സഹായം ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കാനാവും. അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ആർഎസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എൽഡിഎഫുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. യുഡിഎഫിനെ പിന്തുണയ്ക്കാൻ എൽഡിഎഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെ സിപിഎം നിർത്തിയതുതന്നെ ബിജെപിയെ സഹായിക്കാനാണ്. അതുകൊണ്ടുതന്നെ നിങ്ങൾ നീക്കുപോക്കിന് തയ്യാറാകില്ലെന്ന് അറിയാമെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.
മഞ്ചേശ്വരത്ത് എൽഡിഎഫ് യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണ്. അവിടെ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് തയ്യാറാണ്. എസ്ഡിപിഐ വോട്ട് യുഡിഎഫിനും വേണ്ട. 72 മണ്ഡലങ്ങളിൽ എസ്ഡിപിഐയുമായി എൽഡിഎഫ് പ്രാദേശിക നീക്കുപോക്ക് നടത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറിനു മുകളിൽ സീറ്റ് ലഭിക്കുമെന്ന് മുല്ലപ്പള്ളി അവകാശപ്പെട്ടു. ഇരുന്നൂറ് കോടി രൂപയാണ് പിണറായി വിജയൻ പിആർ വർക്കിനായി ചെലവഴിച്ചതെന്നും പിണറായിക്ക് ക്യാപ്റ്റനെന്ന് പേരിട്ടതും പിആർ ടീമാണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
മഞ്ചേശ്വരം മണ്ഡലത്തിൽ അടക്കം എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിൽ മുല്ലപ്പള്ളി എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്നും നിലപാട് സ്വീകരിച്ചിരുന്നു. സംസ്ഥാനത്ത് 78 മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐയുമായി സിപിഎം ധാരണയിലെത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നടത്തിയ രഹസ്യധാരണയുടെ ഭാഗമായാണ് വരുന്ന തെരഞ്ഞെടുപ്പിലും ആവർത്തിക്കുന്നത്. അധികാരത്തിന് വേണ്ടി വർഗീയ ശക്തികളെ പുണരുകയാണ് സിപിഎമ്മെന്നും മു്ല്ലപ്പള്ളി ആരോപിക്കുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ