- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയിൽ സൈനിക യാത്രാവിമാനത്തിന് തീപിടിച്ചു; വനത്തിൽ തകർന്നുവീണ് മൂന്നുപേർ മരിച്ചു; അപകടം പരിശീലന പറക്കലിനിടെ
മോസ്കോ: പരിശീലന പറക്കലിനിടെ, റഷ്യയിൽ സൈനിക യാത്രാവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചതായാണ് സൂചന.മോസ്കോ നഗരത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം.
11-112വി സൈനിക യാത്രാവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാൻഡ് ചെയ്യാനിരിക്കേയാണ് അപകടം ഉണ്ടായത്. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു ചിറകിന് തീ പിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വനമേഖലയിൽ പതിച്ചതായാണ് റിപ്പോർട്ടുകൾ. അപകടം നടക്കുന്ന സമയത്ത് വിമാനത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.
????| Russian #aircraft crashes outside Moscow during training flight
- EHA News (@eha_news) August 17, 2021
▪️A prototype of #Russia's new Il-112V military transport aircraft has crashed in the Moscow Region.
▪️The plane reportedly crashed because of an engine fire.
▪️Three men on board did not survive the crash. pic.twitter.com/nUn7GklFLR
കുബിൻക വ്യോമതാവളത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ വച്ചാണ് വിമാനത്തിന് തീപിടിച്ചത്. എൻജിനിൽ നിന്നാണ് തീ ഉയർന്നത്. ആന്റോണോവ് എഎൻ- 26 എന്ന പഴക്കം ചെന്ന വിമാനത്തിന് പകരം 11-112വി സേനയുടെ ഭാഗമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യൂണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് വിമാനം നിർമ്മിച്ചത്.
മറുനാടന് മലയാളി ബ്യൂറോ