- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ബിസിനെസ്സില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച രാജ്യം അമേരിക്കയും ബ്രിട്ടനും തന്നെ; ജര്‍മനിക്കും ചൈനക്കും പിന്നില്‍ നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാമത്; ലോകോത്തര കമ്പനി ഉടമകള്‍ പറയുന്നത്
ബിസിനെസ്സില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച രാജ്യം അമേരിക്കയും ബ്രിട്ടനും തന്നെ
ന്യൂഡല്‍ഹി: ആധുനിക ലോകക്രമത്തില്‍ ഒരു രാജ്യത്തിന്റെ പ്രാമാണ്യം തീരുമാനിക്കുന്നതില്‍ ആയുധശക്തിക്കൊപ്പം തന്നെ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് നിക്ഷേപങ്ങള്‍. സൈനിക ശക്തിക്കൊപ്പം സാമ്പത്തിക ശക്തിയും കൈവരിക്കാന്‍ നിക്ഷേപങ്ങള്‍ അത്യാവശ്യമാണ്. അതുകൊണ്ടു തന്നെയാണ് ഓരോ രാജ്യവും വ്യവസായ സംരംഭങ്ങളിലും മറ്റുമായി പണം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവരെയൊക്കെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുന്നത്.
നിക്ഷേപ സൗഹാര്‍ദ്ദമാവുക എന്നത് പുതിയ ലോക ക്രമത്തില്‍ വിജയത്തിലെത്താന്‍ ആവശ്യമായ ഒന്നാണ്. പല രാജ്യങ്ങളും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉദാര സമീപനങ്ങളുമായി എത്തുന്നുണ്ടെങ്കിലും, അമേരിക്കയും ബ്രിട്ടനും തന്നെയാണ് ഇപ്പോഴും ആഗോള വ്യവസായികള്‍ പണം നിക്ഷേപിക്കാന്‍ ഏറ്റവുമധികം താത്പര്യപ്പെടുന്ന രാജ്യം എന്ന സര്‍വ്വേഫലം ഉപ്പോള്‍ പൂറത്തു വന്നിരിക്കുകയാണ്. അമേരിക്ക ഒന്നാം സ്ഥാനത്തും ബ്രിട്ടന്‍ രണ്ടാം സ്ഥാനത്തുമാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
പിഡബ്ല്യു സി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 5000 ഓളം വരുന്ന കോര്‍പ്പറേറ്റ് മേധാവികളില്‍ 14 ശതമാനം പേര്‍ പറഞ്ഞത് അടുത്ത വര്‍ഷം ഏറ്റവും അധികം നിക്ഷേപം വരിക ബ്രിട്ടനിലേക്കായിരിക്കും എന്നാണ്. നികുതി വര്‍ദ്ധനവ് ഉണ്ടാക്കിയ ബജറ്റിനെ തുടര്‍ന്ന് ഏറെ പഴികേള്‍ക്കേണ്ടി വന്ന ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന് ഒരു അനുഗ്രഹമായിരിക്കുകയാണ് ഈ റിപ്പോര്‍ട്ട്. ഡാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.
ബ്രിട്ടനിലെ താരതമ്യേന മെച്ചപ്പെട്ട സ്ഥിരതയായിരിക്കും നിക്ഷേപകര്‍ക്ക് ആകര്‍ഷണമായി തോന്നാന്‍ എന്ന് വിദഗ്ധര്‍ കരുതുന്നു. പി ഡബ്ല്യു സി യുടെ സി ഇഒ സര്‍വ്വേ ആരംഭിച്ചത് 28 വര്‍ഷം മുന്‍പാണ്. അതില്‍ ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ബ്രിട്ടന്‍ എത്തിയിരിക്കുന്നത് ഇക്കൊല്ലമാണ്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്നു ബ്രിട്ടന്‍.അവിടെ നിന്നാണ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തിയത്. ജര്‍മ്മനി, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും, നാലും, അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.
മുപ്പത് ശതമാനത്തോളം പേര്‍ അമേരിക്കയിലേക്ക് ഇത്തവണ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ 14 ശതമാനം പേരാണ് ബ്രിട്ടനില്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നത്. പന്ത്രണ്ട് ശതമാനം പേര്‍ ജര്‍മ്മനിയില്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുമ്പോള്‍, ഒന്‍പത് ശതമാനം പേര്‍ ചൈനയെയും ഏഴ് ശതമാനം പേര്‍ ഇന്ത്യയേയും അനുകൂലിക്കുന്നു. 109 രാജ്യങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് മേധാവികളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.