കണ്ണൂര്‍: മുണ്ടേരിഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് കാര്‍പെന്ററി മരിച്ചു. മുണ്ടേരി ഹരിജന്‍ കോളനി റോഡ് പാറക്കണ്ടി ഹൗസില്‍ ഗോപാലന്റെ മകന്‍ കൊളപ്രത്ത് മനോജാണ് (51)മരിച്ചത്. വ്യാഴാഴ്ച്ചരാത്രി 7.45 ന് വീടിന്റെ അടുക്കളയില്‍ വെച്ച് ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.