മഞ്ചേരി: നറുകര മേമാട് റോഡില്‍ ട്രീജി വില്ലക്കുസമീപം സൈക്കിള്‍ ഓടിച്ചുപോയ അഞ്ചുവയസ്സുകാരന്‍ ബൈക്കിടിച്ച് മരിച്ചു. മേമാട് കൂടക്കര എളയോടന്‍ മുഹമ്മദ് യൂസഫിന്റെ മകന്‍ മുഹമ്മദ് ഇസിയാന്‍ ആണ് മരിച്ചത്. ശനി വൈകിട്ട് അഞ്ചിന് ഇസിയാന്റെ വീടിന് സമീപത്തായിരുന്നു അപകടം.

വീട്ടില്‍നിന്ന് സൈക്കിളെടുത്ത് പുറത്തുപോകുമ്പോള്‍ തോട്ടേക്കാട് ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ മരിച്ചു.

ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കൂടക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാരിയാട് ആലുക്കല്‍ നാസിറുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഇസിയാന്‍. ഉമ്മ: ഉമ്മു ഹബീബ. സഹോദരങ്ങള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് അന്‍സിദ്, മുഹമ്മദ് സ്വബീഹ്.