- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിലെ വാഹനാപകടം; സഹോദരന്‍ പിന്നാലെ ചികിത്സയിലിരുന്ന 27കാരിയും മരിച്ചു: ശ്രീലക്ഷ്മിയുടെ മരണം ഏപ്രിലില്‍ വിവാഹം നടക്കാനിരിക്കെ
പാലായിലെ വാഹനാപകടം; സഹോദരന്‍ പിന്നാലെ ചികിത്സയിലിരുന്ന 27കാരിയും മരിച്ചു:

കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീലക്ഷ്മി(27) ആണ് മരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി പത്ത് മണിയോടെ ഉണ്ടായ അപകടത്തില്‍ യുവതിയുടെ സഹോദരന്‍ ശ്രീനാഥ്(22) ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പിന്നാലെയാണ് ശ്രീലക്ഷ്മിയുടെയും മരണ വാര്‍ത്ത പുറത്ത് വന്നത്.
വരുന്ന ഏപ്രിലില്‍ വിവാഹം നടക്കാനിരിക്കെയാണ് ശ്രീലക്ഷ്മിയുടെ മരണം. എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വന്നതായിരുന്നു ശ്രീലക്ഷ്മി. ബസിറങ്ങിയ ശ്രീലക്ഷ്മിയെയും കൂട്ടി ശ്രീനാഥ് ബൈക്കില്‍ വീട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു.
അപകടത്തിന് ശേഷം റോഡില്‍ കിടന്ന സഹോദരങ്ങളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. കൊച്ചി ഇന്‍ഫോസിറ്റിയില്‍ ജോലി ചെയ്യുകയായിരുന്ന ശ്രീലക്ഷ്മി ബന്ധുവിന്റെ കല്യാണം കൂടാന്‍ അവധി എടുത്ത് വീട്ടില്‍ എത്തിയതായിരുന്നു.


