- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോണ ദിവസം നെടുംപൊയിലിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം; മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം ആദ്യം കാർ തടഞ്ഞുനിർത്തി വാക് തർക്കത്തിൽ ഏർപ്പെട്ടു; പിന്നാലെ കൂടുതൽ ആളുകൾ സംഘടിച്ചെത്തി കാർ യാത്രികരെ വെട്ടി; പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ: തിരുവോണ ദിവസം കാർ തടഞ്ഞു നിർത്തി യാത്രക്കാരായ യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പേരാവൂർ പൊലിസ് അന്വേഷണമാരംഭിച്ചു. ബൈക്കിലെത്തിയ ഒരു സംഘമാളുകൾ വെട്ടി പരുക്കേൽപ്പിച്ച യുവാക്കൾ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
നെടുംപൊയിൽ ഇരുപത്തിയൊൻപതാം മൈലിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെയാണ് കാർ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഏലപ്പീടിക ഇരുപത്തിയൊൻപതാം മൈൽ സ്വദേശികളായ വിപിൻ,പ്രതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. തിരുവോണ ദിവസമായ ശനിയാഴ്‌ച്ച രാത്രി ഒൻപതരയോടെ ആയിരുന്നു അക്രമം.
വിപിൻ സുഹൃത്തായ പ്രതീഷിനെ ഇരുപത്തിയൊമ്പതാം മൈലിൽ കൊണ്ടുവിടുന്നതിനായി കാറിൽ സഞ്ചരിക്കവെയാണ് മൂന്ന് ബൈക്കുകളിലായെത്തിയ സംഘം ആദ്യം കാർ തടഞ്ഞുനിർത്തി വാക് തർക്കത്തിൽ ഏർപ്പെടുകയും പിന്നാലെ മൂന്നു ബൈക്കുകളിലും കാറുകളിലുമായെത്തിയ സംഘം വിപിനിനെയും പ്രതീഷിനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് പേരാവൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരുന്നതായി പൊലിസ് അറിയിച്ചു.