സോൾ: അമേരിക്കയെ സമ്മർദ്ദത്തിലാക്കി ഉത്തര കൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ഐസിബിഎം) ഹ്വാസോങ് 17. യുഎസിന്റെ മുഴുവൻ മേഖലകളെയും ലക്ഷ്യമിടാൻ പര്യാപ്തമായതാണ് ഇത്.

25 മീറ്റർ നീളവും ഒരു ലക്ഷം കിലോഗ്രാം ഭാരവുമുള്ള ഹ്വാസോങ് 17 ഉത്തരകൊറിയയുടെ ഏറ്റവും വലിയ മിസൈലാണ്. പരീക്ഷണത്തിൽ 67 മിനിറ്റ് യാത്രയിൽ 6248 കിലോമീറ്റർ ഉയരവും 1090 കിലോമീറ്റർ ദൂരവും ഇതു താണ്ടി. യുദ്ധസാഹചര്യത്തിൽ 15000 കിലോമീറ്റർ ദൂരം വരെ പോകാം.

മൂന്നാമത്തെ ഐസിബിഎം പരീക്ഷണമാണ് ഉത്തരകൊറിയയുടേത്. 2017ൽ പരീക്ഷിച്ച ഹ്വാസോങ് 14 (റേഞ്ച് 10,000 കിലോമീറ്റർ), ഹ്വാസോങ് 15 (850013500 കിലോമീറ്റർ) എന്നിവയാണ് ഈ ഗണത്തിൽപെട്ട മറ്റുള്ളവ.