മലപ്പുറം: ചാരിവച്ചിരുന്ന ജനല്‍ ദേഹത്തേക്ക് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ കാരാട്ട് പറമ്പിലല്‍ പുളിയക്കോട് സ്വദേശി മുഹ്‌സിന്റെ മകന്‍ നൂര്‍ അയ്മന്‍ ഒന്നര വയസുകാരനാണ് മരിച്ചത്.

പഠനത്തിനായ് ഉമ്മ ജുഹൈന തസ്‌നി കോളേജിലേക്ക് പോയപ്പോള്‍ വല്യപ്പയോടൊപ്പം ടെറസില്‍ കളിച്ചു കൊണ്ടിരിക്കെ ചാരി വച്ച പഴയ ജനല്‍ കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചാരി വച്ച പഴയ ജനല്‍ കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.