- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ, പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന് മരിച്ചു; മരണമടഞ്ഞത് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ 62 കാരന്
പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന് മരിച്ചു
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന് മരിച്ചു. നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്.
പ്ലാറ്റ്ഫോം ഒന്നില്‍ കോച്ച് 3ന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നാണ് അപകടം. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഇദ്ദേഹത്തെ പുറത്തെത്തിച്ചു. ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.
Next Story