പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബാബു (68) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന ശശി, അര്‍ജുനന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.

ചങ്ങനാശ്ശേരി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഒരു കുട്ടി അടക്കം ആറുപേര്‍ കാറില്‍ ഉണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.