- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധി ഉത്തരവില്‍ എല്ലാം വ്യക്തം; മുഖ്യമന്ത്രിക്ക് പിന്നാലെ എഡിജിപിയുടെ സിംഗപൂര്‍ യാത്ര ആരും അറിയാതെയോ? താക്കീത് ഇനി തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍
തിരുവനന്തപുരം: സര്‍ക്കാരിനെ അറിയിക്കാതെ വിദേശയാത്ര നടത്തിയ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ് വിവാദത്തില്‍ വീഴ്ച വരുത്തിയത് പോലീസ് ആസ്ഥാനത്തിനോ? പോലീസ് മേധാവിയെ മുന്‍കൂട്ടി അറിയിച്ചായിരുന്നു എഡിജിപിയുടെ യാത്ര. മേയ് 9ന് പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇറക്കിയ അവധി ഉത്തരവില്‍ എല്ലാം വ്യക്തമാണ്.
മേയര്‍ 15 മുതല്‍ 25 വരെ എഡിജിപി സിംഗപൂര്‍ യാത്രയ്ക്ക് പോവുകയാണെന്ന് അവധി ഉത്തരവില്‍ വ്യക്തമാണ്. ഇതിന് വേണ്ടി 10 ദിവസത്തെ അവധിയാണ് അനുവദിച്ചതും. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സിംഗപൂര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേ സമയത്തായിരുന്നു അജിത് കുമാറും സിംഗപൂരിലേക്ക് പോയത്. അതുകൊണ്ട് തന്നെ അജിത് കുമാറിന്റെ സിംഗപൂര്‍ യാത്ര അവധി ഉത്തരവിന് പിന്നാലെ വാര്‍ത്തയുമായി. ഇത്തരമൊരു യാത്രയാണ് ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിക്കാത്തത്. ഇതിന് പിന്നില്‍ പോലീസ് ആസ്ഥാനത്തിനും വീഴ്ചയുണ്ടായി എന്ന് വ്യക്തമാണ്.
മേയ് 9ന് പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ ്‌സാഹിബ് ഇറക്കിയ ഉത്തരവ് എഡിജിപി അജിത് കുമാറിന് തുണയാണ്. ഇതില്‍ ചുമതല അടക്കം കൈമാറുന്നതിനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. എന്നാല്‍ ഈ അവധിയുടെ പകര്‍പ്പ് ആഭ്യന്തര സെക്രട്ടറിയ്‌ക്കോ ചിഫാ സെക്രട്ടറിയ്‌ക്കോ കൈമാറിയില്ല. ഇതിനൊപ്പം ഇവര്‍ക്ക് വിദേശ യാത്രയ്ക്കുള്ള അനുമതി തേടിയുള്ള അപേക്ഷയും നല്‍കിയില്ല. ഇതാണ് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പിന് കാരണം. മുന്‍കൂട്ടി സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങാതെയുള്ള യാത്രകളൊന്നും ഇനി ഐപിഎസുകാര്‍ക്ക് അനുവദിക്കുകയുമില്ല. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്തിനും നിര്‍ദ്ദേശം നല്‍കും.
ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് 10 ദിവസത്തേക്ക് അജിത് കുമാര്‍ സിംഗപ്പൂര്‍ യാത്ര നടത്തിയത്്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടായതിനാല്‍ കമ്മിഷന്റെ അനുമതിയോടെയാണ് യാത്ര നടത്തിയത് എന്നാണ് എ.ഡി.ജി.പി.യുടെ വിശദീകരണം. പോലീസ് മേധാവിയുടെ ഉത്തരവില്‍ എല്ലാം വ്യക്തമായതു കൊണ്ട് തന്നെ വലിയ കുരുക്കുകള്‍ അജിത് കുമാറിന് ഉണ്ടാകില്ല. യാത്ര പോകുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ കമ്മിഷന്റെ നിയന്ത്രണത്തിലാണ്. പോലീസ് മേധാവി വഴി കമ്മിഷനെ അറിയിച്ച് അനുമതി തേടിയശേഷമാണ് യാത്ര ചെയ്തത്. ക്രമസമാധാന വിഭാഗത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് നല്‍കിയിരുന്നു. ഇക്കാര്യം പോലീസ് മേധാവി കമ്മിഷനെ അറിയിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കമ്മിഷന്‍ സര്‍ക്കാരിനു കൈമാറിയപ്പോഴാണ് എ.ഡി.ജി.പി.യുടെ വിദേശയാത്ര സര്‍ക്കാരിനെ അറിയിക്കാതെയാണ് നടത്തിയത് എന്ന് വ്യക്തമായത്. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറി പോലീസ് മേധാവിയോട് വിശദീകരണം തേടി. കമ്മിഷനാണ് യാത്രക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ടതെന്നായിരുന്നു എ.ഡി.ജി.പി. പോലീസ് മേധാവിയെ അറിയിച്ചത്.
എന്നാല്‍, ഇത്തരം നടപടി ആവര്‍ത്തിക്കരുത് എന്നാണ് ചീഫ് സെക്രട്ടറി മുന്നറിയിപ്പു നല്‍കിയത്. ഏത് സാഹചര്യമായാലും ഉദ്യോഗസ്ഥര്‍ നേരിട്ട് വിദേശ യാത്ര സര്‍ക്കാരിനെ അറിയിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം.