- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോണും തലാഷും; ബോളിവുഡിലെ പ്രിയ ക്യാമറമാന് പകര്‍ത്തിയതും ആടുജീവിതത്തിലെ സൂപ്പര്‍ രംഗങ്ങള്‍; എന്നിട്ടും പയ്യന്നൂരുകാരന് മോഹനന് അവാര്‍ഡില്‍ പുറത്ത്
തിരുവനന്തപുരം: മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ഇത്തവണ കിട്ടിയത് ആടു ജിവിതത്തില്‍ ക്യാമറ ചലിപ്പിച്ച കെ എസ് സുനിലിനാണ്. എന്നാല്‍ ഈ അവാര്‍ഡിന് സുനില്‍ മാത്രമാണോ അര്‍ഹന്‍? അല്ലെന്നാണ് മറുനാടന്‍ മലയാളി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. മലയാളിയായ ആഗോള തലത്തില്‍ പ്രശസ്തനായ കെയു മോഹനനായിരുന്നു ആടു ജീവിത്തിലെ ആദ്യ ഛായാഗ്രാഹകന്‍. അദ്ദേഹം ചിത്രീകരിച്ച 30 ശതമാനത്തോളം ആടുജീവിതം സിനിമയിലുണ്ട്. അതായത് സെന്‍സര്‍ ബോര്‍ഡിനും തിയേറ്ററിലും അവാര്‍ഡ് ജൂറിക്കും മുമ്പിലെത്തിയ ചിത്രത്തിന് ക്യാമറ നിര്‍വ്വഹിച്ചത് രണ്ടു പേര്‍. പക്ഷേ അവാര്‍ഡ് […]
തിരുവനന്തപുരം: മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ഇത്തവണ കിട്ടിയത് ആടു ജിവിതത്തില്‍ ക്യാമറ ചലിപ്പിച്ച കെ എസ് സുനിലിനാണ്. എന്നാല്‍ ഈ അവാര്‍ഡിന് സുനില്‍ മാത്രമാണോ അര്‍ഹന്‍? അല്ലെന്നാണ് മറുനാടന്‍ മലയാളി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. മലയാളിയായ ആഗോള തലത്തില്‍ പ്രശസ്തനായ കെയു മോഹനനായിരുന്നു ആടു ജീവിത്തിലെ ആദ്യ ഛായാഗ്രാഹകന്‍. അദ്ദേഹം ചിത്രീകരിച്ച 30 ശതമാനത്തോളം ആടുജീവിതം സിനിമയിലുണ്ട്. അതായത് സെന്‍സര്‍ ബോര്‍ഡിനും തിയേറ്ററിലും അവാര്‍ഡ് ജൂറിക്കും മുമ്പിലെത്തിയ ചിത്രത്തിന് ക്യാമറ നിര്‍വ്വഹിച്ചത് രണ്ടു പേര്‍. പക്ഷേ അവാര്‍ഡ് കൊടുത്തത് ഒരാള്‍ക്കും. അതുകൊണ്ട് തന്നെ 2023ലെ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡിലും പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ലോകമറിയുന്ന മോഹനന്‍ എന്ന മലയാളി ഛായാഗ്രാഹകന് വിവാദങ്ങളോട് താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ ഈ പ്രതിഭ ആര്‍ക്കും പരാതിയും നല്‍കില്ല.
ബോളിവുഡില്‍ ഏറെ തിരക്കുള്ള ക്യാമറാമാനാണ് കെയു മോഹനന്‍. അമിതാഭ് ബച്ചന്റേയും ഷാരൂഖ് ഖാന്റേയും അമിര്‍ഖാന്റേയുമെല്ലാം പ്രിയപ്പെട്ട ഛായാഗ്രാഹകരില്‍ ഒരാള്‍. കോടികളുടെ പ്രതിഫലമുള്ള മോഹനന്‍ ആടുജീവിതുമായി സഹകരിച്ചത് മലയാളത്തോടുള്ള താല്‍പ്പര്യം കൊണ്ടാണ്. എന്നാല്‍ ഷെഡ്യൂളുകള്‍ നീണ്ടപ്പോള്‍ ബോളിവുഡിലെ തിരക്കുകള്‍ കാരണം പാതി വഴിക്ക് ആടുജീവിതം ഷൂട്ടിംഗ് മതിയാക്കി. അതിന് ശേഷമാണ് കെ എസ് സുനില്‍ ചിത്രത്തിന്റെ ഛായാഗ്രാഹകനായത്. എന്നാല്‍ ആടുജീവിതത്തിലെ പകുതിയോളം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് കെയു മോഹനന്‍ മാറിയതെന്നതാണ് വസ്തുത. പക്ഷേ സിനിമയുടെ ടിറ്റില്‍ കാര്‍ഡുകളില്‍ നിര്‍മ്മാതാക്കള്‍ എഴുതി കാട്ടിയത് സുനിലിന്റെ പേര്. ചിത്രത്തിന്റെ ഛായാഗ്രാഹകനായി ജൂറിക്ക് മുന്നില്‍ എഴുതി നല്‍കിയതും സുനിലിനെ. ഇതോടെ ആഗോളതലത്തില്‍ ഫ്രെയിമുകളിലൂടെ കൈയ്യടി നേടിയ മോഹനന്‍ 'ആടുജീവിതത്തില്‍' ആരുമല്ലാതെയായി. പരാതിയുമായി മോഹനന്‍ എത്തിയാല്‍ ആടുജീവിതത്തിന് കിട്ടിയ ഛായാഗ്രാഹ അവാര്‍ഡ് വിവാദത്തിലാകും. 2024ല്‍ തിയേറ്ററിലെത്തിയ ആടുജീവിതത്തിന് 2023ലെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് കിട്ടിയതിലെ അസ്വാഭാവികത ചര്‍ച്ചയാകുമ്പോഴാണ് മോഹനനെ ഛായാഗ്രാഹക അവാര്‍ഡില്‍ നിന്നും മാറ്റിയതും ചര്‍ച്ചയാകുന്നത്.
ആടുജീവിതത്തിന് രണ്ടു പേര്‍ ക്യാമറ ചലിപ്പിച്ചുവെന്ന വാദമെത്തിയാല്‍ ആ അവാര്‍ഡ് സിനിമയ്ക്ക് നഷ്ടമാകാനുള്ള സാധ്യത ഏറെയായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഒരാളുടെ പേര് മാത്രം നിര്‍മ്മതാക്കള്‍ നല്‍കിയതെന്നും സൂചനയുണ്ട്. ഏതായാലും ഏറെ തിരക്കുള്ള മോഹനന്‍ അവകാശ വാദങ്ങള്‍ക്ക് എത്തില്ലെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ഡോണ്‍', 'തലാഷ്' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് പടങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച കെ.യു. മോഹനന്റെ വേരുകള്‍ പയ്യന്നൂരാണ്. എണ്‍പതുകളിലാണ് ഉത്തരമലബാറിലെ പയ്യന്നൂരില്‍ നിന്ന് മോഹനന്‍ എന്ന യുവാവ് സിനിമയുടെ ലോകത്തേക്കുള്ള യാത്ര തുടങ്ങുന്നത്. ചലച്ചിത്രത്തിന്റെ വര്‍ണകാഴ്ച്ചകള്‍ ഒപ്പിയെടുക്കുന്ന ഛായാഗ്രാഹകനാകാനുള്ള യാത്ര. ഗള്‍ഫിലുള്ള കൂട്ടുകാരന്‍ അയച്ചു തന്ന ക്യാമറയില്‍ നിന്നും പഠിച്ച പാഠങ്ങളായിരുന്നു കൈമുതല്‍. ഒപ്പം സമ്പന്നമായ പയ്യന്നൂരിന്റെ ചലച്ചിത്രകൂട്ടായ്മകള്‍ പകര്‍ന്ന് തന്ന ലോകസിനിമാ കാഴ്ച്ചകളും. പിന്നീട് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം കഴിഞ്ഞ് ഡോക്യുമെന്ററികളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും വളര്‍ന്ന് ബോളിവുഡ് സിനിമയുടെ മുഖ്യധാരാ കീഴടക്കിയ കെ. യു മോഹനന്‍.
വിഖ്യാത സംവിധായകനായ മണി കൗളിന്റെ നൗക്കര്‍ കി കമീസില്‍ തുടക്കമിട്ട ക്യാമറ ചലനങ്ങള്‍ ബോളിവുഡിലും എത്തി. സര്‍ഗ്ഗ ഫിലിം സൊസൈറ്റിയാണ് അന്നത്തെ പയ്യന്നൂരിന്റെ പ്രധാന സിനിമാ കേന്ദ്രം. അവിടുത്തെ സൗഹൃദങ്ങളാണ് സിനിമാ സ്വപ്നം കാണുവാന്‍ മോഹനനെ പ്രേരിപ്പിച്ചത്. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഛായാഗ്രഹണം പഠിക്കാന്‍ പ്രേരണയായതും പയ്യന്നൂരിന്റെ ഈ ചലച്ചിത്രകൂട്ടായ്മകള്‍ തന്നെയാണ്. ഫോട്ടോഗ്രഫിയുടെ സ്വാധീനവും ചലച്ചിത്രകാഴ്ച്ചകളുമാണ് ഛായാഗ്രാഹകനാകണം എന്ന മോഹം കൂടുതല്‍ വളര്‍ത്തിയത്. 1960 ആഗസ്റ്റില്‍ പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിനടുത്ത് പി.ഗോവിന്ദപൊതുവാളിന്റയും മാധവിയമ്മയുടെയും മകനായി ജനനം. പയ്യന്നൂര്‍ സൗത്ത് യു.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പയ്യന്നൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ മോഹനന്‍ പയ്യന്നൂര്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. മലയാളിയായ പി.കെ നായര്‍ രൂപം കൊടുത്ത നാഷ്ണല്‍ ഫിലിം ആര്‍ക്കേവ്സ്, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇവ മോഹനനേയും സ്വാധീനിച്ചു. ഇക്കാലത്ത് സിനിമാറ്റോഗ്രഫി പഠിച്ച സീനിയേഴ്സിനൊപ്പം നിരവധി ഡോക്യുമെന്ററികളിലും ഹൃസ്വചിത്രങ്ങളിലും സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോക്യുമെന്ററിയില്‍ നിന്നും ഡോക്യുഫിക്ഷന്‍ എന്ന ചലച്ചിത്രരൂപത്തിന്റെ സാധ്യതയെ കുറിച്ച് ധാരണയുണ്ടാക്കിയത് ഇന്ത്യന്‍ വംശജയായ കനേഡിയന്‍ സംവിധായിക ഈശമാര്‍ജാരാ ഒരുക്കിയ ഡെസ്പറേറ്റ്ലി സീക്കിങ് ഹെലന്‍ എന്ന ഡോക്യുമെന്ററിയാണ്. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഫിന്‍ലാന്റിലെ ജോണ്‍ വെബ്സ്റ്റര്‍ എന്ന സംവിധായകനോടൊപ്പം ചേര്‍ന്ന് റൂം ഓഫ് ലൈറ്റ് ആന്റ് ഷാഡോ എന്ന ഡോക്യുമെന്ററിയെടുക്കുന്നത്. ബയിലെ ചുവന്ന തെരുവുകളിലെ സത്രീകളുടെ ജീവിതമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ദേശീയതലത്തില്‍ തന്നെ നിരവധി പുരസ്‌കാരരങ്ങള്‍ ലഭിച്ചിട്ടുള്ള ചിത്രമാണ്. ഏകദേശം പത്തുവര്‍ഷത്തോളം കാലം ഡോക്യുമെന്ററികളായിരുന്നു ജീവിതം. 1997ലാണ് നൗകര്‍ കി കമീസ് എന്ന ചിത്രത്തിനായി മണി കൗള്‍ വിളിക്കുന്നത്. ആദ്യ ചിത്രത്തിന് ശേഷം ആറു വര്‍ഷത്തോളം പരസ്യ ചിത്രങ്ങളിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചത്. പരസ്യ ചിത്രങ്ങള്‍ കണ്ടിട്ടാണ് സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ എന്ന ചിത്രത്തിനായി വിളിച്ചത്.. അമിതാഭ് ബച്ചന്‍ അഭിനയിച്ച ഡോണില്‍ നിന്നും പ്രത്യേകിച്ചും ദൃശ്യാവതരണത്തില്‍ വ്യത്യസ്ത കൊണ്ടുവന്നു.
ഡോണ്‍ ഒരു ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ഇതില്‍ നിന്നും വേറിട്ടൊരു ചിത്രമായിരുന്നു ആജാ നച്ച്ലേ. മാധുരീ ദീക്ഷിന്റെ തിരിച്ചു വരവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ആജാ നച്ച്ലേ. കരണ്‍ ജോഹര്‍ നിര്‍മിച്ച വീ ആര്‍ ഫാമിലി എന്ന ചിത്രവും അതിനിടയില്‍ ചെയ്തു. അമിതാഭ് ബച്ചനെ നായകനാക്കി സുജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ജോണി മസ്താന എന്റെ കരിയറിലെ ഒരു മികച്ച സൃഷ്ടിയായിരുന്നു , എന്നാല്‍ ചിത്രം റിലീസ് ചെയ്തില്ല. പതിവ് ഹിന്ദി ചിത്രങ്ങളില്‍ നി വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു മോഹനന് തലാഷ്. കൂടുതലും രാത്രിയിലായിരുന്നു ചിത്രീകരണമധികവും പ്രത്യേകിച്ചും അപകടങ്ങള്‍ ചിത്രീകരിക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വന്നു. പുഴയിലേക്ക് കാര്‍ മറിയുന്ന രംഗം ദിവസങ്ങളെടുത്താണ് ചിത്രീകരിച്ചത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നടി മാളവികാ മോഹനാണ് മോഹനന്റെ മകള്‍.