- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുപ്പൂരിലെ ഭാര്യയെ നിരീക്ഷിച്ച തന്ത്രം ഫലിച്ചു; തടവ് ചാടിയ ക്രിമിനലിനെ പൊക്കി പോലീസും ജയില്‍ വകുപ്പിലെ മിടുക്കരും; മണികണ്ഠന്‍ അകത്ത്
തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്നും ചാടിപ്പോയ ജീവപര്യന്തം തടവിന് വിധിച്ച കൊലക്കേസ് പ്രതിയെ പിടികൂടി ജയില്‍ വകുപ്പിലെയും പോലീസിലേയും മിടുക്കന്മാര്‍. സാധാരണ പോലീസാണ് തടവ് ചാടുന്നവരെ തേടി ഇറങ്ങുക. ഇതിന് വിരുദ്ധമായി ജയില്‍ വകുപ്പും മൂന്നംഗ സംഘത്തെ മണികണ്ഠനെ കണ്ടെത്താന്‍ പോലീസിനൊപ്പം നിയോഗിച്ചു. ഈ സംഘത്തിന്റെ മികവാണ് മണികണ്ഠനെ കണ്ടെത്തിയത്. പൂജപ്പുര എസ് ഐ അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പരിമിതമായ അന്വേഷണ സംവിധാനങ്ങളുപയോഗിച്ച് അവര്‍ മണികണ്ഠനെ തമിഴ്നാട്ടിലെ മധുരയില്‍ നിന്നും പിടികൂടുകയായിരുന്നു. കേരളത്തിന്റെ അന്വേഷണ ചരിത്രത്തില്‍ ആദ്യമായാണ് […]
തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്നും ചാടിപ്പോയ ജീവപര്യന്തം തടവിന് വിധിച്ച കൊലക്കേസ് പ്രതിയെ പിടികൂടി ജയില്‍ വകുപ്പിലെയും പോലീസിലേയും മിടുക്കന്മാര്‍. സാധാരണ പോലീസാണ് തടവ് ചാടുന്നവരെ തേടി ഇറങ്ങുക. ഇതിന് വിരുദ്ധമായി ജയില്‍ വകുപ്പും മൂന്നംഗ സംഘത്തെ മണികണ്ഠനെ കണ്ടെത്താന്‍ പോലീസിനൊപ്പം നിയോഗിച്ചു. ഈ സംഘത്തിന്റെ മികവാണ് മണികണ്ഠനെ കണ്ടെത്തിയത്. പൂജപ്പുര എസ് ഐ അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പരിമിതമായ അന്വേഷണ സംവിധാനങ്ങളുപയോഗിച്ച് അവര്‍ മണികണ്ഠനെ തമിഴ്നാട്ടിലെ മധുരയില്‍ നിന്നും പിടികൂടുകയായിരുന്നു. കേരളത്തിന്റെ അന്വേഷണ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നും ജയില്‍ ചാടുന്ന പ്രതിയെ തമിഴ്നാട്ടില്‍ പോയി ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും അടങ്ങുന്ന സംഘം കണ്ടെത്തുന്നത്. പൂജപ്പുര എസ് ഐയുടെ നേതൃത്വത്തിലുള്ള മൂന്ന് പേരും ഈ സംഘത്തിന്റെ ഭാഗമായിരുന്നു. കൂടുതല്‍ പോലീസ് മധുരയിലെത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മണികണ്ഠനെ വീണ്ടും പൂജപ്പുരയിലെത്തിക്കും.
ഇടുക്കിക്കാരനാണ് മണികണ്ഠന്‍. മണികണ്ഠന്റെ രണ്ടാം ഭാര്യ തിരുപ്പൂരിലായിരുന്നു ഉണ്ടായിരുന്നത്. ജയില്‍ ചാടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യയെ ഫോണില്‍ വിളിച്ച മണികണ്ഠന്‍ വ്യക്തമായ പദ്ധതിയോടെയാണ് ജയില്‍ ചാടിയത്. ഭാര്യയെ മണികണ്ഠന്‍ വിളിച്ചുവെന്നത് മനസ്സിലാക്കി ജയില്‍ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അവര്‍ മണികണ്ഠന്റെ ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഇതില്‍ നിന്നാണ് ജയില്‍ ചാടിയ പ്രതി മധുരയിലുണ്ടെന്ന സൂചനകള്‍ കിട്ടിയത്. കരുതലോടെ നീങ്ങിയ സംഘം മണികണ്ഠനെ പിടികൂടുകയും ചെയ്തു. ജയില്‍ വകുപ്പില്‍ നിന്നും അര്‍ജുന്‍, കിരണ്‍, അനില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.അങ്ങനെ ജയില്‍ ചാടി ആറു ദിവസത്തിനുള്ളില്‍ മണികണ്ഠന്‍ അകത്തായി.
ജയില്‍ ചാടിയ മണികണ്ഠന്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ല. വഴിയില്‍ കാണുന്നവരില്‍ നിന്നും ഫോണ്‍ തന്ത്രത്തില്‍ വാങ്ങിയാണ് മണികണ്ഠന്‍ ഭാര്യയേയും ബന്ധുക്കളേയും ബന്ധപ്പെട്ടത്. ഭാര്യയെ നിരീക്ഷണത്തിലാക്കിയ പോലീസും ജയില്‍ ഉദ്യോഗസ്ഥരും മണികണ്ഠന്‍ വിളിക്കാന്‍ സാധ്യതയുള്ള എല്ലാവരുടേയും ഫോണ്‍ നിരീക്ഷണത്തിലാക്കി. ഇതാണ് മണികണ്ഠനെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തില്‍ അസാധാരണ മികവാണ് ഈ കേസില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായത്. ഇതും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ ഇടുക്കി സ്വദേശി മണികണ്ഠനാണ് ആറു ദിവസം മുമ്പെ പുലര്‍ച്ചെ ഒന്നരയോടെ ജയില്‍ ചാടിയത്. ജയിലില്‍ ചപ്പാത്തി യൂണിറ്റിലാണ് മണികണ്ഠനെ ജോലിക്ക് നിയോഗിച്ചിരുന്നത്. രാത്രി ഭക്ഷണമുണ്ടാക്കിയ ശേഷമാണ് ഇവരെ സെല്ലുകളിലേക്ക് തിരികെ കൊണ്ടുപോകുന്നത്. ഭക്ഷണ നിര്‍മാണ കേന്ദ്രത്തിന് പുറത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ എടുക്കാനെന്ന വ്യാജേന രാത്രി പുറത്തിറങ്ങിയ മണികണ്ഠന്‍ കോംപൗണ്ടിലെത്തി. തുടര്‍ന്ന് മതില്‍ ചാടി രക്ഷപെടുകയായിരുന്നു. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്കു സമീപമുള്ള ജയില്‍ ക്വാര്‍ട്ടേഴ്‌സ് വളപ്പ് വഴിയാണ് ഇത്തവണ പുറത്തേക്കുകടന്നത്.
അടുക്കളയില്‍ നിന്ന് ഇയാള്‍ ഒരു കത്തി കൈവശപ്പെടുത്തിയിരുന്നു.അത് ജയില്‍ കോംപൗണ്ടില്‍ നിന്ന് കണ്ടെടുത്തു.2014ല്‍ ഇടുക്കി വണ്ടന്‍മേട്ടില്‍ അന്നലക്ഷ്മിയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലാണ് മണികണ്ഠന്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ജീവിക്കാനുള്ള ക്ഷണം നിരസിച്ചതായിരുന്നു കൊലയ്ക്ക് 2019ല്‍ പരോളിലിറങ്ങി മുങ്ങിയ മണികണ്ഠനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു. ശിക്ഷയ്ക്കിടെ നേരത്തേ പരോളിലിറങ്ങിയ മണികണ്ഠന്‍, പിന്നെ ഏഴു വര്‍ഷത്തോളം ഒളിവില്‍ക്കഴിയുകയായിരുന്നു. ആറുമാസം മുന്‍പാണ് പോലീസ് വീണ്ടും ഇയാളെ പിടികൂടി സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. തമിഴ്‌നാട് തിരുപ്പൂരില്‍നിന്ന് രണ്ടാം വിവാഹം കഴിച്ച ഇയാള്‍, ഭാര്യയുമായി കേരളത്തിലെത്തിയപ്പോഴാണ് അന്ന് പിടിയിലായത്.
സാധാരണ പരോള്‍കാലാവധിയില്‍ മുങ്ങിനടന്ന ശേഷം വീണ്ടും ജയിലിലെത്തുന്നവരെ പുറത്തെ ജോലികള്‍ക്കു നിയോഗിക്കാറില്ല. ചപ്പാത്തി പ്ലാന്റ് ജയിലിനു പുറത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടേക്കു ജോലിക്കു നിയോഗിക്കുന്നവരുടെ പൂര്‍വകാലസ്വഭാവം കൃത്യമായി നിരീക്ഷിക്കാറുണ്ട്. എന്നാല്‍, ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മണികണ്ഠനെ ചപ്പാത്തി പ്ലാന്റില്‍ നിയോഗിച്ചത്. ഇതാണ് ജയില്‍ ചാടലിനുള്ള അവസരമായത്.