- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശസ്ത്രക്രിയ നടന്നത് 2021 മെയ് 12-നാണെന്ന് ആശുപത്രി രേഖകളില്‍ വ്യക്തം; എഫ് ഐ ആറിന്റെ തുടക്കത്തില്‍ അത് അങ്ങനെ തന്നെ; പക്ഷേ വിവരണത്തിലേക്ക് എത്തുമ്പോള്‍ ശസ്ത്രക്രിയ നടന്നത് 05/05/2026നും! അതായത് ആ ദിവസം ഇനിയും എത്തിയില്ലെന്ന് വിശദീകരിക്കുന്ന പോലീസ് എഫ് ഐ ആര്‍; പ്രതി പട്ടികയിലുള്ളത് ശസ്ത്രക്രിയ നടത്താത്ത ഡോക്ടറും; വണ്ടാനത്തെ എഫ് ഐ ആര്‍ അതിവിചിത്രം; ഇത് കേരളാ പോലീസിന് നാണക്കേട്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോഴ്സ്പ്സ്) മറന്നുവെച്ച സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) കേസിനെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആക്ഷേപം ശക്തമാകുന്നു. ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ കോളേജ് അധികൃതരുടെയും അന്വേഷണത്തില്‍ ശസ്ത്രക്രിയ നടത്തിയത് ആരൊക്കെയെന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടും, എഫ്.ഐ.ആറില്‍ ഒരു ഡോക്ടറുടെ പേര് മാത്രം ഉള്‍പ്പെടുത്തിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
അമ്പലപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം (FIR No: 0229/2026), വണ്ടാനം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മുന്‍ മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 125, 125(a) വകുപ്പുകള്‍ പ്രകാരം, മറ്റൊരാളുടെ ജീവനോ വ്യക്തിസുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന തരത്തില്‍ ഉദാസീനമായി പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സൂപ്രണ്ടും തന്നെ വ്യക്തമാക്കുന്നു. ഡോ. ലളിതാംബികയുടെ യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നതെങ്കിലും അവര്‍ നേരിട്ട് അതില്‍ പങ്കെടുത്തിരുന്നില്ല എന്ന വസ്തുത നിലനില്‍ക്കെ, അവരെ മാത്രം പ്രതിയാക്കുന്നത് നിയമപരമായി കേസിനെ ദുര്‍ബ്ബലപ്പെടുത്തും.
എഫ്.ഐ.ആറിലെ വൈരുദ്ധ്യങ്ങളും അലംഭാവവും എടുത്തുപറയേണ്ടതാണ്:
പ്രതിപ്പട്ടികയിലെ വിവേചനം: പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസര്‍ ധന്യയെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരും തന്നെ നിലവില്‍ പോലീസിന്റെ പ്രതിപ്പട്ടികയിലില്ല.
സമയക്രമത്തിലെ പാകപ്പിഴകള്‍: ഫെബ്രുവരി 20-ന് രാത്രി 8:56-നാണ് ഇന്‍സ്പെക്ടര്‍ പ്രതീഷ് കുമാര്‍ എം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ശസ്ത്രക്രിയ നടത്തിയ യഥാര്‍ത്ഥ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നിട്ടും 'കണ്ടാലറിയാവുന്ന മറ്റുള്ളവര്‍' എന്ന പരാമര്‍ശം പോലും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
തീയതിയിലെ വൈരുദ്ധ്യം: ശസ്ത്രക്രിയ നടന്നത് 2021 മെയ് 12-നാണെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുമ്പോള്‍ , എഫ്.ഐ.ആറിലെ വിവരണത്തില്‍ 05/05/2026 എന്ന് രേഖപ്പെടുത്തിയത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശസ്ത്രക്രിയ എന്നത് ഒരു സംഘം ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് നടത്തുന്ന പ്രക്രിയയാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശന പ്രോട്ടോക്കോള്‍ നിലവിലിരിക്കെ, ഓപ്പറേഷന്‍ തിയേറ്ററിലെ കൗണ്ടിംഗ് നടപടികളില്‍ വീഴ്ച വരുത്തിയ നഴ്സുമാരെയോ മറ്റ് സഹായികളെയോ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് ദുരൂഹമാണ്. ഇപ്പോള്‍ പ്രതിയാക്കപ്പെട്ട ഡോ. ലളിതാംബിക സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ്. യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ, വിരമിച്ച ഉദ്യോഗസ്ഥയുടെ പേരില്‍ കേസ് ഒതുക്കുന്നത് വിചാരണ വേളയില്‍ പ്രതിഭാഗത്തിന് വലിയ സഹായമാകും. ഈ എഫ്.ഐ.ആര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്നും, നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് എല്ലാവരും രക്ഷപ്പെടുമെന്നും നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് കേസിനെ അട്ടിമറിക്കാന്‍ സാധ്യതയുള്ള അപാകതകള്‍ നിറഞ്ഞതാണെന്ന് ആക്ഷേപം ശക്തമാകുകയാണ്. ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ശസ്ത്രക്രിയ നടത്തിയത് ആരൊക്കെയെന്ന വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടും, എഫ്.ഐ.ആറില്‍ ഒരു ഡോക്ടറുടെ പേര് മാത്രം ഉള്‍പ്പെടുത്തിയത് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്ന സംശയം ബലപ്പെടുത്തുന്നു. കേരളാ പോലീസിന് നാണക്കേടാണ് ഈ സംഭവം. 2026 ഫെബ്രുവരിയാണ് ആയത്. പക്ഷേ എഫ് ഐ ആറിലെ വിവരണം അനുസരിച്ച് ഇനിയും ശസ്ത്രക്രിയ നടക്കാന്‍ മാസങ്ങള്‍ വേണം. ഇത് കേസിനെ എങ്ങനെയാണ് പോലീസ് എടുക്കുന്നത് എന്നതിന് തെളിവാണ്.
അമ്പലപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോ. ലളിതാംബികയെ മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 125, 125(എ) വകുപ്പുകള്‍ പ്രകാരം, മറ്റൊരാളുടെ ജീവനോ വ്യക്തിസുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന തരത്തില്‍ ഉദാസീനമായി പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, ശസ്ത്രക്രിയ എന്നത് ഒരു സംഘം ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് നടത്തുന്ന പ്രക്രിയയായിരിക്കെ, ഒരാളെ മാത്രം പ്രതിയാക്കുന്നത് നിയമപരമായി കേസിനെ ദുര്‍ബ്ബലപ്പെടുത്തും. അതും എഫ് ഐ ആറിലെ ഡോക്ടര്‍ ശസ്ത്രക്രിയയില്‍ പങ്കാളിയായിരുന്നില്ലെന്ന് ആരോദ്യ വകുപ്പ് പറയുമ്പോള്‍. ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ ഉദാസീനമായി കത്രിക വയറ്റില്‍ ഉപേക്ഷിച്ചു എന്നതാണ് കുറ്റകരം. സംഭവം നടന്ന തീയതി: 05/05/2021 എന്നാണ് എഫ് ഐ ആറിലെ തുടക്കം പറയുന്നത്. എന്നാല്‍ എഫ് ഐ ആറിലെ വിവരണത്തില്‍ എന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നു. അതായത് വലിയ അലംഭാവം ഉണ്ടായിരിക്കുന്നുവെന്ന് സാരം.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സമയം: 20/02/2026, രാത്രി 20:56 ആണ്. അതിന് മുമ്പ് തന്നെ ഏത് ഡോക്ടറാണ് ശസ്ത്രക്രിയ ചെയ്തത് എന്ന് വ്യക്തമായിരുന്നു. എന്നിട്ടും ആ പേരുകാര്‍ ആരും പ്രതികളായില്ല. ചിലരെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഖ് ചെയ്യുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ കോളേജ് അധികൃതരുടെയും അന്വേഷണത്തില്‍ ശസ്ത്രക്രിയ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എഫ് ഐ ആര്‍ തയ്യാറാക്കുമ്പോള്‍ പോലീസ് ഇവരെ ഒഴിവാക്കി ഒരാളിലേക്ക് മാത്രം കുറ്റം ഒതുക്കുന്നത് വിചാരണ വേളയില്‍ പ്രതിഭാഗത്തിന് സഹായകമാകും. ഓപ്പറേഷന്‍ തിയേറ്ററിലെ കൗണ്ടിംഗ് നടപടികളില്‍ വീഴ്ച വരുത്തിയ നഴ്സുമാരെയോ മറ്റ് സഹായികളെയോ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതും ദുരൂഹമാണ്.
ഫെബ്രുവരി 20-ന് രാത്രി ഒന്‍പത് മണിയോടെയാണ് ഇന്‍സ്‌പെക്ടര്‍ പ്രതീഷ് കുമാര്‍ എം. എഫ്.ഐ.ആര്‍ ഡിജിറ്റലായി ഒപ്പിട്ട് തയ്യാറാക്കിയത്. ഈ സമയമായപ്പോഴേക്കും ശസ്ത്രക്രിയ നടത്തിയ യഥാര്‍ത്ഥ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നിരുന്നു. എന്നിട്ടും 'കണ്ടാലറിയാവുന്ന മറ്റുള്ളവര്‍' എന്നൊരു പരാമര്‍ശം പോലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇത്തരമൊരു എഫ്.ഐ.ആര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ഡോക്ടറെപ്പോലും അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്നും, നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് എല്ലാവരും രക്ഷപ്പെടുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ സംഭവത്തില്‍ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ സംഘം ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. ശസ്ത്രക്രിയ സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബിക സര്‍വീസില്‍ നിന്ന് വിരമിച്ചതിനാല്‍, ഇവര്‍ക്കെതിരായ തുടര്‍നടപടികളില്‍ ആരോഗ്യവകുപ്പ് ഉടന്‍ തീരുമാനമെടുക്കും. പരാതിക്കാര്‍ ഇവര്‍ക്കെതിരെ കൈക്കൂലി ആരോപണവും ഉന്നയിച്ചിട്ടുണ്ട്. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടും പോലീസിന്റെ തുടരന്വേഷണവും ഈ കേസില്‍ നിര്‍ണായകമാകും.
ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്. ആ ഡോക്ടര്‍ ഇപ്പോഴും സര്‍വീസിലുണ്ടെന്നും മെഡിക്കല്‍ കോളേജില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി പോയതായും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വെളിപ്പെടുത്തിയിരുന്നു. സംഭവം ആരും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എല്ലാവിധ സഹകരണവും ഉറപ്പുനല്‍കുകയും അഡ്മിറ്റ് ആകാന്‍ പറയുകയും ചെയ്തെങ്കിലും ഉഷാ തയ്യറായില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശനമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. കേസ് ഷീറ്റുകള്‍ പരിശോധിച്ചപ്പോള്‍ ഈ നടപടികള്‍ കൃത്യമായി പാലിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപകരണം വയറ്റില്‍ കുടുങ്ങിയത് എങ്ങനെ എന്നതില്‍ ഗൗരവകരമായ അന്വേഷണം ആവശ്യമാണ്.
വളരെ വലിയ മുഴ ആയതിനാലാണ് സര്‍ജറി നടത്തിയത്. അഡ്മിറ്റ് ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അഡ്മിറ്റാകാന്‍ കഴിയില്ലെന്ന് പറഞ്ഞത് അവര്‍ തന്നെയാണ്. അതിന് തയ്യാറായല്ലെന്നും പിന്നീട് വരാമെന്ന് പറഞ്ഞുവെന്നും പ്രിന്‍സിപ്പല്‍ ബി പത്മകുമാര്‍ പറഞ്ഞു. വയറ്റില്‍ ശസ്ത്രക്രിയ ഉപതരണം കുടുങ്ങിയ സംഭവത്തിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, ഉഷയ്ക്ക് സര്‍ജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിതയാണെന്നും വ്യക്തമാക്കിയിരുന്നു.


