- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് കോടിയുണ്ടെങ്കില്‍ ഡയമണ്ട് കാര്‍ഡ്; കോടി ഒന്നു കൊടുത്താല്‍ പ്ലാറ്റിനം; അമ്പത് ലക്ഷം കൊടുത്താല്‍ ഗോള്‍ഡ്; 25 നല്കിയാല് സില്‍വര്‍; പത്തുണ്ടെങ്കില്‍ ബ്രോണ്‍സ്; ഒരു ലക്ഷം കൈമാറിയാല്‍ നോര്‍മല്‍! ആഗോള അയ്യപ്പ സംഗമത്തില്‍ സംഭാവന കൂമ്പാരമാകാന്‍ 'ഓഫര്‍ പെരുമഴ'! ഓടിയെത്തി ആദ്യം കൊടുക്കുന്നവര്‍ക്ക് ആ കാര്‍ഡുകള്‍ കിട്ടും; ശബരിമലയില്‍ ഇനി ഭക്തര്‍ ഏഴു തരം; വിശ്വാസികള്‍ക്ക് നാണക്കേടാകുന്ന ഒരു ദേവസ്വം ഉത്തരവ് കഥ
തിരുവനന്തപുരം: ശബരിമലയില്‍ 'ഓഫര്‍ മഴ'! ആഗോള അയ്യപ്പസംഗമത്തിനു മുന്നോടിയായി ശബരിമലയില്‍ വിവിധ കാര്യങ്ങള്‍ക്ക് സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുന്ന പ്രിവിലേജ് കാര്‍ഡുകള്‍ നല്‍കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പലവിധ ഓഫറുകളിലൂടെ സംഭാവന കെങ്കേമമാക്കുകായണ് ലക്ഷ്യം. ഒരുലക്ഷം മുതല്‍ മൂന്നുകോടി രൂപക്കു മുകളില്‍ വരെ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് പത്തു വര്‍ഷത്തേക്കാണ് പ്രിവിലേജ് കാര്‍ഡുകള്‍ നല്‍കുക. അയ്യപ്പസംഗമത്തിന് എത്തുന്ന ക്ഷണിക്കപ്പെട്ടവര്‍ക്കു മുന്നില്‍ കാര്‍ഡുകള്‍ അവതരിപ്പിച്ച് കോടികള്‍ ഖജനാവിലെത്തിക്കാനാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്്. അതായത് ശബരിമലയില്‍ എത്തുന്ന ഭക്തരെ ഇനി ഏഴു വിഭാഗമായി തിരിക്കും.
സ്പോണ്‍സര്‍ഷിപ്പ് തുകയുടെ അടിസ്ഥാനത്തില്‍ ആറു വിഭാഗമായാണ് പ്രിവിലേജ് കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ളത്്. ഇതിനൊപ്പം കാര്‍ഡില്ലാത്ത സാധാ അയ്യപ്പന്മാരും. കാര്‍ഡുള്ളവര്‍ക്ക് വിഐപി പരിഗണന. അതില്ലാത്തവര്‍ക്ക് കല്ലും മുള്ളും കാലക്കു മെത്ത..... എന്ന ശരണം വിളിയുമായി മല ചവിട്ടാം. വിഐപി ദര്‍ശനത്തിന് പുതിയ തലം വരുത്തുന്നതാകും കാര്‍ഡുകള്‍. അതായത് അയ്യപ്പ ഭക്ത സംഗമത്തിന് എത്തുന്നവര്‍ കാര്‍ഡില്‍ കണ്ണിട്ട് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. സ്‌പോണ്‍സര്‍ഷിപ്പുകളെ ദേവസ്വം ബോര്‍ഡിന്റെ വരുമാനക്കണക്കില്‍ ഹൈക്കോടതി ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ തുക വാങ്ങി ഇഷ്ടം പോലെ പലതും പണിത് കമ്മീഷനും ദേവസ്വം ബോര്‍ഡിലുള്ളവര്‍ക്ക് വാങ്ങാം.
മണ്ഡലപൂജ, മകരവിളക്ക്, വിഷു പൂജ, മാസപൂജ കാലയളവുകളില്‍ ശബരിമലയില്‍ അഞ്ചുദിവസം സൗജന്യ താമസവും അഞ്ചു പ്രസാദ കിറ്റും കാര്‍ പാര്‍ക്കിങ് സൗകര്യവും ഡയമണ്ട് കാര്‍ഡില്‍ ലഭിക്കും. മൂന്നുകോടി രൂപക്കു മുകളിലാണ് ഡയമണ്ട് കാര്‍ഡിനുള്ള സ്പോണ്‍സര്‍ഷിപ്പ്് തുക. നാലുപേര്‍ക്ക് ഡയമണ്ട് കാര്‍ഡ് നല്‍കും. മൂന്നു കോടിക്കും ഒരു കോടിരൂപക്കുമിടയിലുള്ള പ്ലാറ്റിനം കാര്‍ഡിനുള്ള സ്പോണ്‍സര്‍ഷിപ്പാണെങ്കില്‍ ഇതേ സൗകര്യങ്ങള്‍ ലഭിക്കുമെങ്കിലും അപ്പവും അരവണയും ഡയറിയുമുള്ള പ്രസാദ കിറ്റ് മൂെന്നണ്ണമായി കുറയും. പ്ലാറ്റിനം കാര്‍ഡും മൂന്നുപേര്‍ക്കാണു നല്‍കുക.
ഒരു കോടിരൂപ മുതല്‍ 50 ലക്ഷം രൂപ വരെയുള്ള സ്പോണ്‍സര്‍ഷിപ്പിന് ഗോള്‍ഡ് കാര്‍ഡാണ് രണ്ടുപേര്‍ക്കു നല്‍കുന്നത്്. താമസ സൗകര്യവും കാര്‍ പാര്‍ക്കിങ് മുന്‍ഗണനയുമെല്ലാം സമാനമാണെങ്കിലും പ്രസാദ കിറ്റ് രണ്ടായി കുറയും. അതേ സൗകര്യങ്ങള്‍ നല്‍കുന്ന സില്‍വര്‍ കാര്‍ഡ് (50 ലക്ഷം മുതല്‍ 25 ലക്ഷം രൂപ) ഒരാള്‍ക്കു നല്‍കും. 25 ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെയാണ് ബ്രോണ്‍സ് കാര്‍ഡിനുള്ള സ്പോണ്‍സര്‍ഷിപ്പ്്. ഒരു പ്രസാദ കിറ്റ്് മാത്രമേ ബ്രോണ്‍സ് കാര്‍ഡിനു ലഭിക്കൂ. പത്തുലക്ഷം മുതല്‍ ഒരുലക്ഷംരൂപ വരെയാണ് നോര്‍മല്‍ കാര്‍ഡിനുള്ള സ്പോണ്‍സര്‍ഷിപ്പ്. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങള്‍ ഒഴികെ വര്‍ഷത്തില്‍ അഞ്ചുദിവസം ശബരിമലയില്‍ താമസിക്കുന്നതിന് മുറി ബുക്ക്് ചെയ്യുന്നതിന് മുന്‍ഗണനയും ഒരു പ്രസാദകിറ്റും ലഭിക്കും.
എല്ലാ പരിഗണനകളും സ്പോണ്‍സര്‍ഷിപ്പ് നല്‍കി പത്തു വര്‍ഷത്തേക്ക് നല്‍കാനാണ് ഇപ്പോഴുള്ള തീരുമാനം. തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ (ഡിജിറ്റൈസേഷന്‍), പബ്ലിക് റിലേഷന്‍ ഓഫീസര്‍ എന്നിവരെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. കാര്‍ഡുള്ള സ്പോണ്‍സര്‍മാര്‍ ശബരിമലയിലെത്തിയാല്‍ അവര്‍ക്ക് പരിഗണന നല്‍കുന്നതിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സെപറ്റംബര്‍ 16 നും 21 നുമിടയില്‍ ശബരിമലയില്‍ ആഗോള അയ്യപ്പസംഗമം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാര്‍ സംവിധാനങ്ങളോ ഫണ്ടോ അയ്യപ്പസംഗമത്തിന് വിനിയോഗിക്കില്ലെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞിരുന്നു. സംഗമത്തിന് എത്തുന്നവര്‍ കാര്‍ഡുകള്‍ വ്യാപകമായി വാങ്ങുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. സ്പോണ്‍സര്‍ഷിപ്പിനു പകരം പണമാകും ഭൂരിഭാഗം പേരും നല്‍കുക. ലഭിക്കുന്ന പണമുപയോഗിച്ച് ഇപ്പോള്‍ നടക്കുന്ന പോലെതന്നെ പണികള്‍ തുടരുകയും കാര്‍ഡുകള്‍ വിതരണം ചെയ്യാനുമാണ് ബോര്‍ഡിന്‍െ്റ ലക്ഷ്യം. ശബരിമലയുടെ പ്രാധാന്യം ലോകത്തിനു മുന്നിലെത്തിക്കാനും ആഗോള അയ്യപ്പ ഭക്തരെ ഒരേ വേദിയില്‍ എത്തിക്കാനും ദര്‍ശന സൗകര്യം നല്‍കാനുമാണ് ലക്ഷ്യമിടുന്നത്. കേരളത്തിന് അകത്തു പുറത്തും നിന്നുള്ള സംഘടനകളെയും ക്ഷണിക്കും.
മൂവായിരം പ്രതിനിധികളെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നത്. ലോക കേരള സഭാംഗങ്ങളെയും വിവിധ അയ്യപ്പ സേവാസംഘങ്ങളെയും വിദേശത്തുള്ള മലയാളി സംഘടനകളെയും സംഗമത്തിന് ക്ഷണിക്കും.