- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന്‍ കൂട്ട് ഹണി ട്രാപ്പും! ഷിഹാബിന്റെ ഇരകള്‍ തേന്‍കെണിയിലും; കെന്‍സ നിക്ഷേപ തട്ടിപ്പില്‍ പിരിച്ച കോടികള്‍ എത്തിയത് ഷിഹാബിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായ യുവതിയുടെ അക്കൗണ്ടിലും; യുവതിക്കെതിരെ ദുബായിലും കേരളത്തിലും നിയമ നടപടികള്‍; പണം പോയ പ്രവാസികള്‍ നിരവധി
ബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന്‍ കൂട്ട് ഹണി ട്രാപ്പും!
ദുബായ്: വയനാട്ടിലെ കെന്‍സ വെല്‍നസ് സെന്റര്‍ നിക്ഷേപ തട്ടിപ്പമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ നിരവധി വാര്‍ത്തകള്‍ ചെയ്തത് മറുനാടന്‍ മലയാളിയാണ്. ഷിഹാബ് ഷാ എന്ന തട്ടിപ്പുകാരന്‍ കെന്‍സ എന്ന കമ്പനി വഴി വയനാട്ടിലെ ബാണാസുരയില്‍ വില്ല് പ്രൊജക്ട് സ്ഥാപിച്ചു പണം പിരിച്ച ശേഷം ഈ തുക നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കാതെ കബളിപ്പിച്ചു എന്നതായിരുന്നു വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട് ഷിഹാബ് ഷാക്കെതിരെ നിരവധി പരാതികളും പിന്നീട് വന്നു. ഇപ്പോള്‍ കേരളാ പോലീസിന്റെ ലുക്കൗട്ട് നോട്ടീസും ഷിഹാബ് ഷാക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം ദുബായില്‍ ഉള്ളവരില്‍ നിന്നും പണം തട്ടിപ്പു നടത്തിയെന്ന പരാതി ഉള്ളതിനാല്‍ ഇയാള്‍ക്കെതിരെ യാത്രാബാനും നിലനില്‍ക്കുന്നതായി സൂചനയുണ്ട്. ദുബായില്‍ നിന്നും യാത്രാ വിലക്കും അതേസമയം കേരളത്തില്‍ പിടികിട്ടാപ്പുള്ളിയായി ലുക്കൗട്ട് നോട്ടീസും നേരിടുകയാണ് ഷിഹാബ് ഷാ. ഇതിനിടെ ഷിഹാബ് ഷായുടെ തട്ടിപ്പിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷിഹാബ് തന്റെ സാമ്പത്തിക തട്ടിപ്പിന് കൂട്ടു പിടിക്കുന്നത് മാഹി സ്വദേശിനിയായ ഗാന വിജയന്‍ എന്ന യുവതിയെ ആണെന്നാണ് പണം നഷ്ടപ്പെട്ടവരുടെ ആരോപണം.
ബുര്‍ജ് ഖലീഫയില്‍ താമസിച്ചാണ് ഷിഹാബ് ഷാ ഈ തട്ടിപ്പുകളെല്ലാം നടത്തുന്നത്. ദുബായിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഉള്ളവരാണ് ഷിഹാബിന്റെ കെണിയില്‍ വീണിരിക്കുന്നത്. പണം തട്ടിയെടുത്തത് പോരാതെ ഹണിട്രാപ്പ് ഭീഷണി മുഴക്കിയും ഷിഹാബ് പണം തട്ടിയെന്നാണ് സൂചനയുള്ളത്. മാഹി സ്വദേശിനയിയ ഗാന വിജനാണ് ഷിഹാബിന്റെ കെന്‍സ വെല്‍നസ് ഹോസ്പിറ്റലിന്റെ ഹെഡ് ഓഫ് ഓപ്പറേഷന്‍സും ഡയറക്ടറും. ഇവരുടെ അക്കൗണ്ടിലേക്കും കോടികള്‍ പണം എത്തിയിട്ടുണ്ട്. പലപ്പോഴും ഷിഹാബിനെ നേരിട്ട് കാണാതെ പോലും ഗാനയുമായി സംസാരിച്ച് നിക്ഷേപം ഉറപ്പിച്ചവരുണ്ട്.
കെന്‍സയുടെ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട ഖത്തര്‍ സ്വദേശിയായ ആളെ സമീപിച്ചത് ഗാനയാണ്. ഗാനയുടെ കെണിയില്‍ വീണ് മൂന്ന് കോടിയാണ് ഖത്തറിലെ പ്രവാസിക്ക് നഷ്ടമായത്. ദുബായില്‍ തന്നെയാണ് ഗാനയുടെ താമസം. നിരവധി പേരെ ഷിഹാബിനായി ഇവര്‍ കാന്‍വാസ് ചെയ്തുവെന്നാണ് വിവരം. ഇങ്ങനെ കെന്‍സയില്‍ പണം മുടക്കിയവര്‍ പരാതിയുമായി രംഗത്തുവരുന്നുണ്ട്. ദുബായില്‍ സാമ്പത്തിക തീര്‍ക്കണം ഉണ്ടായാല്‍ ഒരു വര്‍ഷത്തിനകം പരാതി വേണെമെന്ന നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് ഇരുവരും ചെയ്തത്. ഷിഹാബും ഗാനയുമൊക്കെ തട്ടിപ്പു നടത്തുന്നത് ഈ വഴിയിലാണ്. ഒരു വര്‍ഷത്തോളം എല്ലാം ശരിയാകുമെന്ന് വിശ്വസിപ്പിച്ച ശേഷം പതിയെ കളം വിടുകയാണ് ഇവര്‍ ചെയ്യുന്നത്. കേസ് കൊടുക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് തട്ടിപ്പ്.
വലിയ തോതിലാണ് ഷിഹാബ് ഷായും സംഘവും പണം തട്ടിപ്പു നടത്തുന്നത്. കെന്‍സ്സ് ഇന്റര്‍നാഷണല്‍ കൊമേര്‍ഷ്യല്‍ ബ്രോകര്‍സ് എന്ന പേരില്‍ ദുബായില്‍ ഒരു കമ്പനി തുടങ്ങിയിരുന്നു ഷിഹാബ്. ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് നമ്പര്‍ 737754 എന്നതാണ്. ഇതിന് ശേഷം നൂറു കണക്കിന് ഇന്‍വെസ്റ്റേഴ്‌സില്‍ നിന്നും കോടിക്കണക്കിനു രൂപയുടെ തത്തുല്യമായ യുഎഇ ദിര്‍ഹം വയനാട്ടിലെ പ്രൊജക്ടിന്റെ പേരില്‍ പിരിച്ചെടുത്തു. 2022 ജൂണ്‍ 30 നു ഈ ലൈസന്‍സ് കാലാവധി കഴിഞു, പിന്നെ ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കിയില്ല. ഇതോടെ ഇന്‍വെസ്റ്റ് ചെയ്തു കാശു നഷപ്പെട്ടവര്‍ ഇനി കേസുമായി പോകുമ്പോള്‍ അങ്ങിനെ ഒരു കമ്പനിയോ അക്കൗണ്ടോ ഇപ്പൊള്‍ യുഎഇയില്‍ നിലവില്‍ ഇല്ലാത്ത അവസ്ഥയായി.
അതിനു ശേഷം ഇതേ ലൈസന്‍സ് നമ്പറില്‍ പുതിയൊരു സ്ഥാപനം തുടങ്ങുകയാണ് ചെയ്തത്. അതിന്റെ പേര് അര്‍മനി ഇന്‍വെസ്റ്റ് ഇന്‍ ഹെല്‍ത്ത് കെയര്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഡെവലപ്‌മെന്റ് എല്‍.എല്‍.സി എന്നതായിരുന്നു. ഒരു സിംഗിള്‍ പാര്‍ട്ണര്‍ഷിപ് കമ്പനിയായിരുന്നു ഇത്. നിലവില്‍ ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് അടുത്തവര്‍ഷം മെയ് 10 വരെയുണ്ട്. ഇതോടെ കെന്‍സ കമ്പനികളിലൂടെ പിരിച്ചെടുത്ത കാശു മുഴുവന്‍ സ്വാഭിവികമായും സ്വന്തം പേരില്‍ അര്‍മനിയിലായി. കേന്‍സ ഹോള്‍ഡിങ്സ് ലൂടെയും , കേന്‍സ വെല്‍നെസ്സ് ലൂടെയും , കേന്‍സ കൊമേര്‍ഷ്യല്‍ ബ്രോക്കറെസ്ലൂടെയും മുതല്‍ മുടക്കിയ നിക്ഷേപകര്‍ക്ക് അര്‍മാനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ല. കാരണം സാങ്കേതികമായി ഇത് മറ്റൊരു കമ്പനി ആണ്. ഇതോടെ കെന്‍സയുടെ പേരില്‍ പണം മുടക്കിയവര്‍ക്കെല്ലാം കാശു പോയ അവസ്ഥയാണുള്ളത്.
ശിഹാബ് ഇന്‍വെസ്റ്ററുമായി ഒപ്പു വെച്ചിരിക്കുന്ന എഗ്ഗ്രിമെന്റ് കളിലെല്ലാം ലിമറ്റഡ് ലയബിലിറ്റി പാര്‍ട്ട്‌നര്‍ഷിപ്പ് എഗ്രിമെന്റാണ്. അതുകൊണ്ടു തന്നെ ഷിഹാബിനെതിരെ നടപടി സ്വീകരിക്കാന്‍ നിയമ തടസങ്ങള്‍ ഏറെയാണ്. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ഡിസ്പ്യൂട് ഉണ്ടായാല്‍ കോടതിയെ സമീപിക്കാന്‍ പാടില്ല, ഒരു ആര്‍ബിറ്റേഷന്‍ മുഖാന്തിരം പരിഹരിക്കണം എന്നൊരു ക്ലോസ് എഗ്രിമെന്റും എഴുതി ചേര്‍ത്തിട്ടുണ്ട്. ഈ എഗ്രിമെന്റ് നിയമപ്രകാരം നിലനില്‍ക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷിഹാബിന്റെ തട്ടിപ്പ് കമ്പനി കളുടെയെല്ലാം ഹെഡ് ഓഫ് ഓപ്പറേഷന്‍സായി ജോലി ചെയ്യുന്നത് ഗാന എന്ന യുവതിയാണ്. ഖത്തറിലും യുഎഇയിലും അടക്കമുള്ളവര്‍ക്ക് കോടികളാണ് നഷ്ടമായത്. ഇവരില്‍ പലരുമായി ബന്ധപ്പെട്ട് കാശു വാങ്ങിയത് ഗാനയാണെന്നാണ് പണം പോയവര്‍ പറയുന്നത്. കാശു കൈമാറിയിരുന്നത് കൂടുതലും കേന്‍സ കമ്പനി അക്കൗണ്ടിലേക്കുമായിരുന്നു. കൂടാതെ ഗാനയുടെ അക്കൗണ്ടിലേക്കും പണമെത്തി. കമ്പനിക്കെതിരെ കേസിനു പോകാന്‍ കേന്‍സ കമ്പനി ഇനി നിലവില്‍ ഇല്ല. ഗാനക്കെതിരെ കേസിനു പോയാല്‍ തിരിച്ചു പീഡന പരാതി കൊടുക്കും എന്ന ഭീഷണി നിലനില്‍ക്കുന്നു എന്നുമാണ് പരാതിക്കാര്‍ പറയുന്നത്.
അതേസമയം പണം പോയവര്‍ ഇരുവര്‍ക്കുമെതിരെ പലവഴിയില്‍ കേസു നല്‍കിയിട്ടുണ്ട്. രണ്ടു പേര്‍ മുഖ്യമന്ത്രിക്കു പരാതി അയക്കുകയും ആ പരാതി ഡിജിപി ക്കു കൈമാറുകയും തുടര്‍ അന്വേഷണത്തിനായി പോലീസ് മേധാവിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ അന്വേഷണത്തില്‍ പ്രതീക്ഷ വെച്ചിരിക്കയാണ് പണം പോയവര്‍. മുഹമ്മദ് ഷിഹാബിനെയും ഗാനാ വിജയനെയും പ്രതികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ ദുബായി കോടതിയിലും കേസ് നല്‍കിയിട്ടുണ്ട്. കേസ് നടപടികള്‍ പുരോഗമിക്കുന്നു. അതേസമയം നിക്ഷേപ തട്ടിപ്പില്‍ ഷിഹാബിനു കേരളാ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഷിഹാബിന്റെ പാസ്‌പോര്ട്ട് റദ്ദു ചെയ്യാനുള്ള നടപടികളും ഒരു വശത്ത് നടക്കുന്നുണ്ട്. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഷിഹാബ് ഷായെ കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് ശ്രമം.
വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിനു സമീപം പഞ്ചനക്ഷത്ര വില്ലകള്‍ പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഷിഹാബ് ഷാ പ്രവാസി നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് പരാതി. കെന്‍സ ഹോള്‍ഡിംഗ്സിനെതിരായ കേസുകള്‍ പൊലീസ് അട്ടിമറിക്കുന്നു എന്ന നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പത്തുകോടിയലതികം രൂപ ചെയര്‍മാന്‍ ഷിഹാബ് ഷാ തട്ടിയെടുത്തതായി കാണിച്ച് 12 നിക്ഷേപകരാണ് പൊലീസില്‍ പരാതി നല്‍കിയത്.
കെട്ടിട നിര്‍മ്മാണത്തിനായി നിക്ഷേപകരുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന പരാതിയില്‍ പടിഞ്ഞാറത്തറ പൊലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളിലെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കോടതി അറിയിച്ചു. എന്നാല്‍ ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്. ഷിഹാബ് ഷാ ദുബായില്‍ ബുര്‍ജ് ഖലീഫയില്‍ കഴിയുകയാണ് ഇപ്പോള്‍.
തരിയോട് പഞ്ചായത്തിലെ പഞ്ചനക്ഷത്ര റിസോര്‍ട്ട് പദ്ധതി പിന്നീട് കെന്‍സ വെല്‍നസ് സെന്റര്‍ എന്ന പേരില്‍ ആശുപത്രിയാക്കി മാറ്റിയിരുന്നു. ഇതിന്റെ പേരിലും പ്രവാസികളില്‍ നിന്ന് പ്രതി വന്‍തുക നിക്ഷേപം സ്വീകരിച്ചു. നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റി പിന്നീടുള്ള കെട്ടിട നിര്‍മാണം തടഞ്ഞു. നിക്ഷേപകര്‍ നല്‍കിയ സിവില്‍ കേസുകളില്‍ റിക്കവറി നടപടികള്‍ തുടരുകയാണ്.