- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നെഗറ്റീവായിട്ടും മറച്ചുവെച്ച് ഐസിയുവില്‍ ചികിത്സ; മരിക്കുമെന്ന് ഉറപ്പിച്ചു പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ച ഡോക്ടര്‍; ഭാര്യയുടെ ജീവന് തിരിച്ചു കിട്ടിയത് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് വാങ്ങി മറ്റിടത്ത് ചികിത്സ തേടിയമ്പോള്‍; എറണാകുളം മെഡിക്കല്‍ സെന്ററിനെതിരെ നിയമപോരാട്ടം നടത്തിയ റെന്നി ജോസ് വിജയം നേടി; പഞ്ചനക്ഷത്ര ആശുപത്രികള്‍ കുരുതിക്കളമാകുന്ന കഥ
പഞ്ചനക്ഷത്ര ആശുപത്രികളില്‍ കുരുക്കളമാകുന്ന കഥ
കൊച്ചി: ആരോഗ്യ രംഗത്ത് മറ്റെല്ലാ സംസ്ഥാനങ്ങളേക്കാള്‍ മികച്ച സൗകര്യങ്ങളുള്ളത് കേരളത്തിലാണ്. ഇക്കാര്യം എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ഇപ്പോള്‍ തന്നെ നിരവധി പഞ്ചനക്ഷത്ര ആശുപത്രികള്‍ ഉള്ള കേരളത്തിലേക്ക് നിക്ഷേപം ഇറക്കന്‍ തയ്യാറായി രംഗത്തു വന്നിട്ടുള്ളത് നിരവധി വമ്പന്‍മാരാണ്. കൊച്ചിയില്‍ സംസ്ഥാന് സര്‍ക്കാര്‍ നിക്ഷേപ സംഗമ പരിപാടി നടത്തിയപ്പോള്‍ കേരളത്തില്‍ പണമിറക്കാന്‍ താല്‍പ്പര്യം അറിയിച്ചു വന്നവരില്‍ ഏറെയും മെഡിക്കല്‍ രംഗത്തുള്ള വമ്പന്‍മാരാണ്. ഇതിന് പിന്നിലെ ലക്ഷ്യം ലാഭം കൊയ്യുക എന്നതു തന്നെയാണ്.
മൂന്നര കോടി ജനങ്ങളുള്ള കേരളത്തില്‍ പ്രാഥമിക ആരോഗ്യ രംഗത്ത് മികച്ചതാണെങ്കിലും ജീവിത നിലവാരം ഉയര്‍ന്നതാണ്. അതുകൊണ്ട് ആരോഗ്യത്തിലെ മലയാളികളുടെ ആശങ്ക മുതലെടുക്കാന്‍ ആശുപത്രികകള്‍ മത്സരിക്കുന്നു. ഒരാളെ ആശുപത്രിയിലേക്ക് രോഗിയായി ലഭിച്ചാല്‍ അയാളെ പിഴിഞ്ഞെടുക്കുന്നതാണ് ഈ സ്വകാര്യ ആശുപത്രികളുടെ ശൈലി. എല്ലാ കാര്യങ്ങള്‍ക്കും ആശുപത്രിയിലേക്ക് പോകുന്ന പ്രവണതയും മലയാളികള്‍ക്കിടയില്‍ കൂടുതലാണ്.
കോടിക്കണക്കിന് രൂപ മുടക്കിയാണ് ആശുപത്രികള്‍ യത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നത്. ഇതോടെ പണം തിരിച്ചു പിടിക്കാന്‍ രോഗികളെ പിഴിയേണ്ടി വരുന്നതും സ്വാഭാവികമാണ്. പലപ്പോഴും മരണകാരണമായ വീഴ്ച്ചകളും ആശുപത്രികളില്‍ ഉണ്ടായാലും ഡോക്ടര്‍മാരും മാനേജ്‌മെന്റുകളും രക്ഷപെടുന്നത് പതിവാണ്. ചികിത്സാ പിഴവിന് രോഗി മരിച്ച സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടും ഒരു ആശുപത്രിയും കാര്യമായ നടപടി നേരിട്ടിട്ടില്ല. നിയമപരമായി തെളിയിക്കല്‍ വലിയ ബുദ്ധിമുട്ടാണ്. ചിലര്‍ ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ വിജയിക്കും. എന്നാല്‍, അത് അന്തിമ വിജയതതില്‍ എത്തുമോ എന്ന് കണ്ടറിയേണ്ട അവസ്ഥയാണ് താനും.
അത്തരത്തില്‍ നിയമപോരാട്ടം നടത്തി ആളാണ് കോഴിക്കോട് കക്കാടംപൊയിലില്‍ താമസിക്കുന്ന റിട്ട. ബാങ്ക് ഓഫീസറായ റെന്നി ജോസ്. ഇദ്ദഹം നിയമ പോരാട്ടം നടത്തി വിജയിച്ചത ഭാര്യ സോജി റെന്നിക്ക് വേണ്ടിയാണ്. എറണാകുളത്തെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്കെതിരെ ആയിരുന്നു റെന്നിയുടെ നിയമ പോരാട്ടം. റെനിയുടെ നിയമ പോരാട്ടം മൂലമാണ് കോവിഡ് നെഗറ്റീവാണെന്ന വിവരം മറച്ചുവെച്ച് കോവിഡ് ചികിത്സ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രിക്കും 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് നേടിയത്. മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ നിയമ പോരാട്ടം നടത്തിയാണ് സോജിയും റെനിയും വിജയം നേടിയത്.
2021 മേയ് 26-ന് ചില ആരോഗ്യപ്രശ്‌നങ്ങളുമായാണ് പരാതിക്കാരി ഭര്‍ത്താവിനോടൊപ്പമെത്തി എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സതേടിയത്. കടുത്ത നടുവിന് വേദനയുമായാണ് സോജി ആശുപത്രിയില്‍ എത്തിയത്. മുന്‍പ് മൂത്രത്തില്‍ കല്ല് അടക്കം രോഗം ഉണ്ടായിരുന്നതിനാല്‍ ഇതേക്കുറിച്ചും ഡോക്ടറോട് പറഞ്ഞു. ഇതേ കേള്‍ക്കാതെ ഡോക്ടര്‍ കടുത്ത കോവിഡ് ബാധയാണെന്ന് വിധിയെഴുതുകയാണ് ഉണ്ടായത്. റോണി ജോണ്‍ ഷാരോണ്‍ എന്ന ഡോക്ടറാണ് ചികിത്സിച്ചത്.
സഹിക്കാന്‍ കഴിയാത്ത വേദനയെ തുടര്‍ന്നാണ് ചികിത്സ നടത്തിയത്. ആശുപത്രിയില്‍ എത്തിയ ഉടനെ, കോവിഡ് പരിശോധന ആന്റിജന്‍ നടത്തി. എന്നാല്‍, ഫലമെന്താണ് എന്ന് വ്യക്തമായില്ല. ഉടന്‍തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്തി. ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കോവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടന്‍തന്നെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നൂവെങ്കിലും പരാതിക്കാരിയെ അറിയിച്ചില്ല. അതി തീവ്ര കോവിഡാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ അതിതീവ്രപരിചരണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
രോഗിക്കൊപ്പം വന്നതു കൊണ്ട് സോജിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതോടെ റെനിയും മകനും മറ്റൊരു മുറിയിലെടുത്തു ആശുപത്രിയില്‍ കഴിഞ്ഞു. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വരുന്നത് വരെ മറ്റൊരിടത്ത് പാര്‍പ്പിക്കണമെന്ന ആവശ്യവും ഡോക്ടര്‍ ചെവിക്കൊണ്ടില്ല. കോവിഡ് അല്ല ഫലം വരും വരെ മറ്റൊരു മുറിയില്‍ പാര്‍പ്പിക്കൂ എന്ന റോണി പറഞ്ഞിട്ടും ആശുപത്രി വഴങ്ങിയിട്ടില്ല. സോജി കോവിഡ് രോഗികള്‍ക്കൊപ്പവും റോണിയും മകനും ആശുപത്രിയില്‍ ഒരു മുറിയെടുത്തും കഴിഞ്ഞു.
ഇതോടെ ഭാര്യയുടെ കാര്യങ്ങള്‍ തിരക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നു. പിറ്റേ ദിവസം ആര്‍ടിപിസിആര് ഫലം പുറത്തുവന്നപ്പോള്‍ മൂന്ന് പേരും കോവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍, ഈ വിവരം ആശുപത്രി അധികാരികള്‍ ഇവരെ അറിയിച്ചി. ഒടുവില്‍ റെനി തന്നെ എല്ലാ നിബന്ധനകളും ഭേദിച്ച് ഭാര്യയെ പോയി കാണുകയായിരുന്നു. തനിക്കൊപ്പം കഴിഞ്ഞിരുന്നത് കടുത്ത കോവിഡ് രോഗികളായിരുന്നു. പലരും മരിച്ചു വീഴുന്നത് കണ്ട് സോജി കടുത്ത മാനസിക സംഘര്‍ഷത്തിലുമായിരുന്നു. താനും മരിക്കുമെന്ന് കരുതി കഴിയുകയായിരുന്നു അവള്‍.
കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് പറഞ്ഞിട്ടും ആശുപത്രി സംഘം സോജിയെ ഐസിയുവില്‍ നിന്നും മാറ്റാന്‍ തയ്യാറായില്ല. എന്നാല്‍ റെനി ബഹളം വെച്ച് ആശുപത്രിയില്‍ നിന്നും ഡിസ്്ചാര്‍ജ്ജ് വാങ്ങി. ഡിസ്ചാര്‍ജ്ജ് സമ്മറി പരിശോധിച്ചപ്പോഴാണ് മരിക്കാന്‍പോകുന്ന കോവിഡ് രോഗികള്‍ക്ക് കൊടുക്കുന്ന മരുന്നു പോലും സോജിക്ക് കുത്തിവെച്ചു എന്ന് മനസ്സിലായത്. രണ്ടാഴ്ചയ്ക്കുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി യഥാര്‍ഥ രോഗം കണ്ടെത്തി ഭേദമാകുകയുമാണ് ഉണ്ടായത്.
അതേസമയം ചികിത്സാ വേളയില്‍ ഡോ. റോയി ജോണ്‍ ഭാര്യ മരിക്കുമെന്ന സൂചനയുമാണ് ഭര്‍ത്താവ് റെന്നിക്ക് നല്‍കിയത്. കോവിഡ് ഇല്ലാത്ത വ്യക്തിക്ക് അതിന് മരുന്നു നല്‍കുകയും എന്നാല്‍ യഥാര്‍ഥ അസുഖത്തിന് ചികിത്സ കൊടുക്കുകയും ചെയ്തിരിന്നില്ല മെഡിക്കല്‍ സെന്റര്‍ ആശുപത്രി അധികൃതര്‍. മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി കിഡ്‌നിയിലെ കല്ല് രോഗം ഭേഭമായി. ആയുര്‍വേദ ചികിത്സയെല്ലാം ചെയ്തിരുന്നു. ഇപ്പോള്‍ സോജി ഇപ്പോഴും താമസിക്കുന്നു.
ഇതിന് ശേഷമാണ് ആശുപത്രിക്കെതിരെ റെന്നി നിയമ പോരാട്ടം തുടങ്ങിയത്. മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുത്തു. ആശുപത്രിയെ വെള്ളപൂശിയ റിപ്പോര്‍ട്ടാണ് അന്വേഷണത്ില്‍ പുറത്തുവന്നത്. തുടര്‍നനാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. തൃശ്ശൂരിലെ അഡ്വ. രേണുക മോനോന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ നടത്തിയ നിയമപോരാട്ടം വിജയിച്ചു.
കോവിഡ് രോഗലക്ഷണങ്ങള്‍ പരാതിക്കാരിക്ക് ഉണ്ടായിരുന്നുവെന്നും മരുന്നുകള്‍ നല്‍കിയത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണെന്നും കോവിഡ് പരിശോധനാഫലം സംശയകരമാണെങ്കില്‍ നിശ്ചിത ഇടവേളയ്ക്കുശേഷം ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ആവര്‍ത്തിക്കണമെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ഡോക്ടറും ആശുപത്രിയും കമ്മിഷനില്‍ വാദിച്ചിരുന്നു.
എന്നാല്‍ നടത്തിയ പരിശോധനകളില്‍ ഒന്നും പരാതികാരിക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചില്ലെന്നും മാരകമായ കോവിഡ് രോഗാവസ്ഥയിലുള്ള ഒരാള്‍ക്കുമാത്രം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ള മരുന്ന് പരാതിക്കാരിക്ക് നല്‍കിയതിന് യാതൊരു നീതീകരണവുമില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രോട്ടോക്കോളിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രോട്ടോകോളിന്റെയും ലംഘനമാണ് ആശുപത്രിയില്‍ നടന്നത്.
ഈ സാഹചര്യത്തിലാണ് പരാതിക്കാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 25,000 രൂപയും നല്‍കുന്നതിന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ വിധിച്ചത്. ഒരു മാസത്തിനം പണം കൊടുക്കണം. അല്ലാത്ത പക്ഷം ഒമ്പത് ശതമാനം പലിശ പരാതി കൊടുത്ത അന്ന് മുതല്‍ കണക്കാക്കി കൊടുക്കണം എന്നുമാണ് വിധിച്ചത്. ഇതുവരെ പണം കൊടുത്തിട്ടില്ല, ഇതില്‍ നിയമ പോരാട്ടം തുടരുകയാണ് റെന്നിയും ഭാര്യയും.
ആശുപത്രി രോഗിയായ ഭാര്യയുടെയും തന്നെയും വാക്കുകള്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നാണ് റെന്നി മറുനാടന്‍ മലയാളിയോട് പറഞ്ഞത്. വിധി വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരമായി പണം നല്‍കിയിതുമില്ല. കോവിഡ് നെഗറ്റിവാണെന്ന് പറഞ്ഞ് ഡിസ്ചാര്‍ജ്ജ് ആവശ്യപ്പെട്ടപ്പോഴും ഡോക്ടര്‍ അതിന് സമ്മതിച്ചിരുന്നില്ല. ആശുപത്രിയുടെ ഉദ്ദേശ്യം മറ്റ് കോവിഡ് രോഗികളുടെ കൂടെ കിടന്ന് കോവിഡ് പോസിറ്റീവ് ആക്കുക എന്നതായിരുന്നു. ഡിസ്ചാര്‍ജ്ജ് വാങ്ങിയപ്പോള്‍ ഡോക്ടറോട് തന്നെ ഇതിന് കോടതിയില്‍ കാണാമെന്ന് പറഞ്ഞിരുന്നു എന്നാണ് റെന്നി വ്യക്തമാക്കിയത്. സംസ്ഥാനത്തെ പഞ്ചനക്ഷത്ര ആശുപത്രികള്‍ ലാഭമുണ്ടാക്കാന്‍ ഏതറ്റം വരെയും പോകുന്നു എന്നതിന്റെ തെളിവാണ് സോജിക്കുണ്ടായ അനുഭവം വിരല്‍ചൂണ്ടുന്നത്.