- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ഞുറ് രൂപയെച്ചൊല്ലി തർക്കം; അനുവാദമില്ലാതെ എടുത്തതിൽ വിരോധം; സ്വന്തം അനുജനെ കൊലപ്പെടുത്തി 32- കാരന്; പോലീസിനെ വിളിച്ചുവരുത്തി അമ്മ; താനെയെ ഞെട്ടിച്ച് അരുംകൊല
മുംബൈ: അനുജൻ അഞ്ഞുറ് രൂപ എടുത്തുവെന്ന് ആരോപിച്ച് അരുംകൊല. തര്‍ക്കത്തിനിടയില്‍ സ്വന്തം അനുജനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. 32 വയസുകാരനായ യുവാവ് 27 വയസുകാരനായ അനുജനെ അതിദാരുണമായി കുത്തികൊലപ്പെടുത്തുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. താനെയിലെ കല്യാൺ ഏരിയയിലാണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
മദ്യലഹരിയിലായിരുന്ന പ്രതി സലിം ഷമീമിന്റെ പോക്കറ്റില്‍ നിന്ന് അനുജന്‍ നസീം ഖാൻ അനുവാദം ചോദിക്കാതെ 500 രൂപയെടുത്തതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പ്രകോപിതനായ പ്രതിയും അനുജനും തമ്മില്‍ ഏറെ നേരത്തെ വാക്കു തര്‍ക്കമുണ്ടായി. വാക്കു തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ അനുജനെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുറ്റകൃത്യം നടന്നതിനു ശേഷം ഇരുവരുടെയും അമ്മയാണ് പോലീസിനെ വിവരമറിയിച്ചത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.