- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്; ആൺ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കൃഷ്ണനഗറിൽ റോഡരികിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് വിദ്യാർത്ഥിനിയുടെ അർദ്ധ നഗ്‌നയായി കണ്ടെത്തിയത്. നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും മൃതദേഹം ആശുപതിയിലേക്ക് മാറ്റുകയും ചെയ്തു.
ചൊവ്വാഴ്‌ച വൈകിട്ട് ഏഴുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. അവളുടെ സുഹൃത്തായ രാഹുൽ ബോസിനെ ബന്ധപ്പെടാൻ വീട്ടുകാർ പലതവണ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതിൽ സംശയം തോന്നിയാണ് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബോസിനെ കസ്റ്റഡിയിലെടുത്തു.
കൂടാതെ, മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് കാണിച്ച് ചൊവ്വാഴ്ച വൈകുന്നേരം പെൺകുട്ടിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നിൽ ആരാണെന്നും ഇതിന് പിന്നിലെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്.
യുവതിയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി, മൃതദേഹം പ്രദേശത്ത് വലിച്ചെറിയുന്നതിന് മുമ്പ് തിരിച്ചറയാതിരിക്കാൻ മുഖം കത്തിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.